Malayalam lyrics
തുടർക്കിനാക്കളിൽ തുടിച്ചുണർന്നു വാ മിഴിക്കുടങ്ങളിൽ ഒരഴകു പോലെ വാ വസന്തകാല ജാല ലോലയായ് കന്നിപ്പെണ്ണിൻ ചെല്ലച്ചുണ്ടിൽ കള്ളചിരിയുമായി വാ കുഞ്ഞി കുളിരു നുള്ളി വാ ശ്രുതിക്കിനാക്കളേ പറന്നുയർന്നു വാ ചൊടി തടങ്ങളിലൊരമൃതമായി വാ സുഗന്ധവാഹിയായ തെന്നലിൻ പള്ളിത്തേരിൽ തുള്ളിതുള്ളി പൊട്ടിച്ചിരി ചൊരിഞ്ഞു വാ ചിട്ട സ്വരം ഉതിർന്നു വാ കായാമ്പൂ അല്ലോ കരയാമ്പൂ അല്ലോ നീലം ചോറും നയനങ്ങൾ രണ്ടും താരമ്പൻ തോൽക്കും കുളിനങ്ങൾ കൊണ്ടും പൂരം തീരും നീ രണ്ടും വീണ്ടും മനസ്സൊരു മഞ്ഞുനീർക്കണം അതിലിവൾ ബിംബമാകണം (2) ഓരോ നാളും ഓരോ രാവും ഓരോരോ ലഹരിയല്ലയോ മണ്ണിൽ ജന്മം സഫലമല്ലയോ തുടർക്കിനാക്കളിൽ തുടിച്ചുണർന്നു വാ ശ്രുതിക്കിനാക്കളേ പറന്നുയർന്നു വാ കണ്മൂടിയാലും കനവിൽ നിൻ രൂപം കാണുമ്പോഴോ മുഴുവൻ നീ മാത്രം മോസന്ത പൂവേ വാസന്തികാട്ടിൽ നീയെന്നുള്ളിൽ ഉന്മാദം പോലെ മനസ്സൊരു മൗനമണ്ഡപം അതിലിതു പ്രേമനാടകം (2) സൂത്രാധാര പാത്രങ്ങൾ നിൻ നൂലിൽ നടനമാടിടും പാവം ഞാലികിളികളല്ലയോ (തുടർ...)
Song video
Song information
Music: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല