Malayalam lyrics

ഒരു ചിരിതൻ മണികിലുക്കി
അണയൂ നീയെൻ പൈങ്കിളി
കളമൊഴിതൻ അമൃതൊഴുക്കി
വളരൂ നീയെൻ കണ്മണീ
ഉയിരില്ലയോ ഉറവല്ലയോ
ഉയിരില്ലയോ ഉറവല്ലയോ
എന്റെ ഉദയം നീയല്ലയോ
ഒരു ചിരിതൻ മണികിലുക്കി
അണയൂ നീയെൻ പൈങ്കിളി
കളമൊഴിതൻ അമൃതൊഴുക്കി
വളരൂ നീയെൻ കണ്മണീ
അച്ഛന്റെ കൈപിടിച്ചു മുറ്റത്ത് പൂവിരിച്ചു
അമ്മയ്ക്ക് നൂറുനൂറായി മുത്തങ്ങൾ നീ പകരൂ (2)
കണ്ണിനൊരാനന്ദമേ സരള സൗഭാഗ്യമേ
എല്ലാം മറക്കും നിൻ കൊഞ്ചലിൽ
ഒരു ചിരിതൻ മണികിലുക്കി
അണയൂ നീയെൻ പൈങ്കിളി
കളമൊഴിതൻ അമൃതൊഴുക്കി
വളരൂ നീയെൻ കണ്മണീ
അല്ലിപൂങ്കൈയ്യിനാലെ ദീപങ്ങൾ നീ തെളിച്ചു
മണ്ണിൽ നീ വെണ്ണിലാവായി ഉള്ളങ്ങൾ സൗമ്യമാക്കൂ (2)
കൈവന്നൊരെൻ പുണ്യമേ
സുകൃത സൗരഭ്യമേ..
നേരുന്നായിരം പൊന്നുമ്മകൾ
ഒരു ചിരിതൻ മണികിലുക്കി
അണയൂ നീയെൻ പൈങ്കിളി
കളമൊഴിതൻ അമൃതൊഴുക്കി
വളരൂ നീയെൻ കണ്മണീ
ഉയിരില്ലയോ ഉറവല്ലയോ
എന്റെ ഉദയം നീയല്ലയോ
ഒരു ചിരിതൻ മണികിലുക്കി
അണയൂ നീയെൻ പൈങ്കിളി
കളമൊഴിതൻ അമൃതൊഴുക്കി
വളരൂ നീയെൻ കണ്മണീ
ആരിരാരോ  ആരാരിരോ
ആരിരാരോ  ആരാരിരോ

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: പൂവച്ചൽ ഖാദർ

Singer: എസ് ജാനകി

Film/album: ഇനിയും കഥ തുടരും

Explore this song