Malayalam lyrics
ആഷാഢരതിയിൽ അലിയുന്നു ഭൂമി ആലിംഗനത്തിൽ ഉലയുന്നു ഭൂമി നവരാഗമേളത്തിൻ ആന്ദോളനത്തിൽ ഇളം നാമ്പുകൾക്കായ് തുടിക്കുന്നു ഭൂമി (ആഷാഢ...) തുടരുന്നു താപം ഉൾത്താപമാറാൻ ഉലയുന്നു ഗ്രീഷ്മത്തിൽ വരളും മരങ്ങൾ അടിയുന്നു പുതു കുഡ്‌മളങ്ങൾ ഉയരുന്നു ദലമർമ്മരങ്ങൾ പുളകങ്ങളണിയുന്നിതചരങ്ങൾ കൂടി (ആഷാഢ...) എഴുതുന്നു വർഷം വൈവിദ്ധ്യഭംഗി കലരുന്നു ശരിയ്യോടു തെറ്റിന്റെ വീചി ഉടയുന്നു പല ബുദ്ബുദങ്ങൾ ഇനിയല്ലോ പരിവർത്തനങ്ങൾ മഴ പോയാൽ മാനത്ത് വെയിലോ നിലാവോ (ആഷാഢ...)
Song details
Music: ശ്യാം
Film/album: അക്ഷരത്തെറ്റ്
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: അക്ഷരത്തെറ്റ്
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി