Malayalam lyrics

യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി താശികളാൽ കൈമണി താശികളാൽ
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി താശികളാൽ കൈമണി താശികളാൽ
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി കൈമണി താശികളാൽ
കൈമണി കൈമണി താശികളാൽ
വാ ബജയൊടു പാട്ടുകൾ നീട്ടുകൾ
ലങ്കിമറിന്ത് കുശാൽ ലങ്കിമറിന്ത് കുശാൽ
മധുരക്കടലൊന്നീ മണിമാരന്നുള്ളില് മറിയുന്നേ
മദമേറും രാവിന്റെ മലർമണം ഖൽബില് പതയുന്നേ
അവനൊരുങ്ങീ പിരിശമേറിയ പുതിയ ജന്നത്ത്
ഒന്നവിടമണയാൻ പഹയനവനിന്നെന്തു ഹാലത്ത്
എന്തു ഹാലത്ത് ഓ എന്തു ഹാലത്ത്
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി താശികളാൽ കൈമണി താശികളാൽ
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി കൈമണി താശികളാൽ ...
കൈമണി കൈമണി താശികളാൽ
താശികളാൽ ... താശികളാൽ ...
ആശക്കടലിൽ നീന്തിത്തളർന്നവൻ കേറുന്ന തീരത്ത്
ഓ ... കേറുന്ന തീരത്ത്
മോഹന മന്ദാരപ്പന്തലിന്നുള്ളിലിന്നേതൊരു കിസ്മത്ത്
ഏതൊരു കിസ്മത്ത് ... ഓ ... ഏതൊരു കിസ്മത്ത്
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി കൈമണി താശികളാൽ ...
കൈമണി കൈമണി താശികളാൽ
ഇടംവലം പൂത്ത് മറിന്ത് റങ്കുള്ള
കനകമുന്തിരിത്തോപ്പ്
അതിലണിമലർത്തിരി എരിയും
കല്പകത്തണലിലുണ്ടൊരു കൂട്ട്
തണലിലുണ്ടൊരു കൂട്ട് ...
തണലിലുണ്ടൊരു കൂട്ട്
തണലിലുണ്ടൊരു കൂട്ട് ...
തണലിലുണ്ടൊരു കൂട്ട്
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി താശികളാൽ ... കൈമണി താശികളാൽ
പനിനീരല നെയ്യും കുളിരാറ്റിലിറങ്ങി നീ തുടിച്ചാട്ടേ
പുളകപ്പുതുമഞ്ഞിൻമണി മിന്നും മലർമെത്ത ഉലച്ചാട്ടേ
അടിമലർതൊട്ടുടലിൽ നെറുകയിൽ
മുദിതമൊട്ടുകളാലിടമഴ പരിശമായ് ചൊരിയും
തംതകതകൃതക തിംതകൃതോം
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി കൈമണി താശികളാൽ ...
കൈമണി കൈമണി താശികളാൽ ...

Song details

വർഷം: 2007

സംഗീതം: രമേഷ് നാരായൺ, ഷഹബാസ് അമൻ

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകർ: എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ

അഭിനേതാക്കൾ: ജഗതി ശ്രീകുമാർ, സിദ്ദീഖ്, മോഹൻലാൽ

വരികൾ: ജിജാ സുബ്രമണ്യൻ

Album: പരദേശി