Malayalam lyrics
വറ്റാക്കുളം വറ്റുന്നിതാ...കാലിയായ് കിളികുലമെത്താമരം തലകുത്തുന്നിതാ...പാതയിൽ പല നിറം സ്വരം സുഖം..എങ്ങുപോയ് ഇതേവരെ ഇരുട്ടെത്തീ പകൽപ്പക്ഷി പാറിപ്പാറി പോയ്‌പ്പോയ്... (വറ്റാക്കുളം.....) താനേ എരിഞ്ഞ നീലപ്പുല്ലിൻ നീളും പുക കേറിപ്പടർന്നു ചെന്നാലേതും മായാ കിനാപ്പുര മുന്നിലോളങ്ങളാകെ ആടിനിൽക്കും മിന്നാതെ കണ്ണിലാകാശഗോളം തെന്നി മിന്നി പോയ്‌പ്പോയ്.... നീറും വെയിൽ തണുപ്പായ് മാറി...ചാറീ മഴ കൂനിപ്പിടിച്ചിരുന്നോർപോലും കേറീ മഹാമല കാറ്റു മേഘങ്ങൾതോറും കൂടുവെയ്ക്കും മിണ്ടാതെ നേരമെന്നുള്ളനേരിൻ സൂചി മോഷ്ടിച്ചു നാം.... (വറ്റാക്കുളം.....)
Song details
വർഷം: 2013
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: ശ്രീനാഥ് ഭാസി
വരികൾ: കല്യാണി
Album: ഇടുക്കി ഗോൾഡ്
- Singer: ശ്രീനാഥ് ഭാസി
- Film / album: ഇടുക്കി ഗോൾഡ്
- Composer: ബിജിബാൽ മണിയിൽ
- Lyricist: റഫീഖ് അഹമ്മദ്