Malayalam lyrics
ഏകയായ് നീയിന്നെന്റെ മൺപാതയിൽ മൂവന്തിയിൽ നീങ്ങീടവേ പൊൻവെയിൽ നാളം ചൂടി ആളുന്നൊരീ പുൽനാമ്പു പോൽ മാറുന്നു ഞാൻ ലോകവും മാറുന്നിതാ കടലിലെ വെൺതിരകളിൽ ചിരിമലരു ചിന്നിയോ തരിമണലിൽ നിഴലുകൾ ഇടകലരുമീ ചെറുതണലിനായ് നീ ഇനിയണയൂ പെരുന്നാളിൻ പിറപോലെ ഇരുളിൽ വിരിയൂ നീ വാനിൽ മാന്മിഴി മായാതെ നീയെന്നോ പനിനീർ മലരാണെന്നുള്ളിൽ ഒരായിരം കിനാവുമായി .. ഏകയായ് നീയിന്നെന്റെ മൺപാതയിൽ മൂവന്തിയിൽ നീങ്ങീടവേ ലോകവും മാറുന്നിതാ സുറുമപോൽ ആ മിഴികളിൽ ഒരു കനവുമായ് ഞാൻ കലരുകയോ? കവിളിലെ നുണക്കുഴികളിൽ ചെറുവിരലിനാൽ ഒരു കഥയെഴുതാൻ ? അറിയാതെ വന്നു നീ മുറുകി പുണരൂ പൂങ്കാറ്റായ് തേന്മൊഴി കേൾക്കുമ്പോൾ നീയെന്നും ഇശലിൻ നനവാണെന്നുള്ളിൽ ചാരെയായ് ജീവനേ ഏകയായ് നീയിന്നെന്റെ മൺപാതയിൽ മൂവന്തിയിൽ നീങ്ങീടവേ പൊൻവെയിൽ നാളം ചൂടി ആളുന്നൊരീ പുൽനാമ്പു പോൽ മാറുന്നു ഞാൻ ലോകവും മാറുന്നിതാ
Song video
Song details
വർഷം: 2017
സംഗീതം: ദീപക് ദേവ്
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: പി ഉണ്ണികൃഷ്ണൻ
രാഗം: രീതിഗൗള
അഭിനേതാക്കൾ: ആസിഫ് അലി
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: അജയ് മേനോൻ
Album: കാറ്റ്
- Singer: പി ഉണ്ണികൃഷ്ണൻ
- Film / album: കാറ്റ്
- Composer: ദീപക് ദേവ്
- Lyricist: റഫീഖ് അഹമ്മദ്