Malayalam lyrics
കുളിരോലും കൈനീട്ട് രാവേ മൊഞ്ചത്തീ പുലർകാല ചോപ്പാലേ അണിയാം മൈലാഞ്ചി ഈ നിലാവിൽ നിലാവിൽ ഇശൽ പൂന്തേൻ കിനിഞ്ഞല്ലോ കിനാവേ കിനാവേ തിളങ്ങും തട്ടമുലഞ്ഞോ മുത്തു പൊഴിഞ്ഞോ ഹേയ് കണ്ണാളേ പൊന്നാളേ വരും നിൻ മാരനാരാരോ തുളുമ്പും തുളുമ്പും മനസ്സിൻ മഞ്ചമിതൊന്നിൽ മുല്ല വിരിച്ചേ ഹോ....ഓ......ഓ... മേലാകെ പൊന്നാൽ നിന്നെ മൂടൂല്ലേ കണ്ണാലേ നീ മിണ്ടൂലേ മെയ്യോട് നീ ചേരൂല്ലേ മന്ദാരപ്പൂങ്കാറ്റിൽ കൂടെ വണ്ടായ് മാരൻ ചിങ്കാരപ്പൂമോളേ നിന്നെ കാണാനായി കണ്മുന നീട്ടി കുളിരോടെ പുഞ്ചിരി തൂകി വിരവോടെ ചുണ്ടിണ കാട്ടി പുതുനാരി തങ്കനിലാവിൻ റങ്കൊളി നീയേ ഖൽബു മയങ്ങി കരളാകെ ചഞ്ചലമായി ഇടനെഞ്ചിൻ ദഫ് മുഴങ്ങി പുതുരാവിൻ കമറൊളി പോലെ മംഗളനാരി മേലാകെ പൊന്നാൽ നിന്നെ മൂടൂല്ലേ കണ്ണാലേ നീ മിണ്ടൂലേ മെയ്യോട് നീ ചേരൂല്ലേ നീ സ്വത്താണേ മുത്താണേ ജന്നത്തിൻ ഹൂറിയാണേ ഈ മുറ്റത്തെ വട്ടത്തിൻ പിറാവേ ഹോയ് ഓ..ഓ...ഓ..ഓ... പുന്നാരപ്പൂമോളേ നിൻ മുഹബത്തിൻ മലർത്തോപ്പിൽ കിന്നാരം പറയുവാൻ കുളിർകാറ്റായ് വരും മാരൻ ഉം..ഉം..ഉം...ഉം..ഉം.. ഇന്നോളം കൊതിച്ച നിൻ കനവെല്ലാം കതിർ ചൂടി പഞ്ചാരപനംതത്തേ നിനക്കവൻ തരും നേരം മിണ്ടാതെ മുഖം പൊത്തി ആ....കൈയ്യാലെ മിഴി പൊത്തി മെയ്യാകെ വിറച്ചു നീ മണിയറ പൂകുമ്പം മണവാളൻ അരികിൽ വന്നണയുമ്പം നിൻ്റെ മലർത്തട്ടമുതിരുമ്പം ചുരുൾമുടിയഴിയുമ്പം മണിമാറിൽ പടരുമ്പോൾ പുളകങ്ങൾ വിടരുമ്പോൾ പതിനാലാം രാവിൻ്റെ മൊഞ്ചിൻ ഇസ്സത്ത് പുതുനാരി ഇവൾ ചൂടും രാവിൻ കിസ് മത്ത് കരിനീലക്കണ്ണിൻ്റെ മിന്നും തുഞ്ചത്ത് മണവാട്ടിപ്പെണ്ണിൻ്റെ ഇഷ്കിൻ ഹാജത്ത് നീ സ്വത്താണേ മുത്താണേ ജന്നത്തിൻ ഹൂറിയാണേ ഈ മുറ്റത്തെ വട്ടത്തിൻ പിറാവേ ഹോയ് മേലാകെ പൊന്നാൽ നിന്നെ മൂടൂല്ലേ കണ്ണാലേ നീ മിണ്ടൂലേ മെയ്യോട് നീ ചേരൂല്ലേ മന്ദാരപ്പൂങ്കാറ്റിൽ കൂടെ വണ്ടായ് മാരൻ ചിങ്കാരപ്പൂമോളേ നിന്നെ കാണാനായി കണ്മുന നീട്ടി കുളിരോടെ പുഞ്ചിരി തൂകി വിരവോടെ ചുണ്ടിണ കാട്ടി പുതുനാരി തങ്കനിലാവിൻ പങ്കൊളി നീയേ ഖൽബു മയങ്ങി കരളാകെ ചഞ്ചലമായി ഇടനെഞ്ചിൻ ദഫ് മുഴങ്ങി പുതുരാവിൻ കമറൊളി പോലെ മംഗളനാരി കണ്മുന നീട്ടി കുളിരോടെ പുഞ്ചിരി തൂകി വിരവോടെ ചുണ്ടിണ കാട്ടി പുതുനാരി തങ്കനിലാവിൻ പങ്കൊളി നീയേ ഖൽബു മയങ്ങി കരളാകെ ചഞ്ചലമായി ഇടനെഞ്ചിൻ ദഫ് മുഴങ്ങി പുതുരാവിൻ കമറൊളി പോലെ മംഗളനാരി
Song video
Song details
വർഷം: 2017
സംഗീതം: അനിത ഷെയ്ക്ക്
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: ശ്വേത മോഹൻ
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ജിജ സുബ്രഹ്മണ്യൻ
Album: ക്രോസ്സ് റോഡ്
- Singer: ശ്വേത മോഹൻ
- Film / album: ക്രോസ്സ് റോഡ്
- Composer: അനിത ഷെയ്ക്ക്
- Lyricist: റഫീഖ് അഹമ്മദ്