Malayalam lyrics

ഒരു വേളയെന്നോടു പ്രണയമെന്നോതുവാൻ
കഴിയാതെ നീ നില്പതെന്തേ
ഒരു നേർത്ത രാവിൻ നിലാ തൂവലെന്നപോൽ
തഴുകാതെ നീ നില്പതെന്തേ
പടരുമീ അലകളായ് വളരുമെൻ വിരഹം
അറിയാതെ നീ നില്പതെന്തേ എന്തേ..
ഒരു വേളയെന്നോടു പ്രണയമെന്നോതുവാൻ
കഴിയാതെ നീ നില്പതെന്തേ
വരുമോ തനിയെ മുകിലായ് മനമിതലയേ നോവു തോരാൻ
പറയാതെ നീയന്നു പോയെങ്കിലും
അകലെ കിനാവിന്റെ ദൂരങ്ങളിൽ
ഒരു നേരം വീണ്ടും വരുമെന്ന് കാത്തു
നിഴലൂർന്നു വീഴുന്ന തീരങ്ങളിൽ
കാതോർത്തു നീ നില്പതെന്തേ
ഒരു വേളയെന്നോടു പ്രണയമെന്നോതുവാൻ
കഴിയാതെ നീ നില്പതെന്തേ
ഇനിയീ കരയിലൊഴുകേ പുതിയ കടലായ് തീരമേറാൻ
നിനവൂർന്നു വീഴുന്ന യാമങ്ങളിൽ
പുണരാൻ കിനാക്കണ്ട രാമഞ്ചലിൽ
ഒരുപോലെ ചേർന്നു കവിയുന്ന നേരം
ഉയിരൊന്നിതാഴുന്നൊരാഴങ്ങളിൽ
മിണ്ടാതെ ഞാൻ നില്പതെന്തേ
ഒരു വേളയെന്നോടു പ്രണയമെന്നോതുവാൻ
കഴിയാതെ നീ നില്പതെന്തേ
ഒരു നേർത്ത രാവിൻ നിലാ തൂവലെന്നപോൽ
തഴുകാതെ നീ നില്പതെന്തേ
പടരുമീ അലകളായ് വളരുമെൻ വിരഹം
അറിയാതെ നീ നില്പതെന്തേ എന്തേ..
ഒരു വേളയെന്നോടു പ്രണയമെന്നോതുവാൻ
കഴിയാതെ നീ നില്പതെന്തേ എന്തേ…..

Song details

വർഷം: 2017

സംഗീതം: എം ജയചന്ദ്രൻ

ഗാനരചന: എം ആർ ജയഗീത

ഗായകർ: എം ജയചന്ദ്രൻ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: ക്രോസ്സ് റോഡ്