Malayalam lyrics
ഉം....ഉം.....ഉം.... ആ..... ആ..... ആ.... വിഷാദ നീലജലം പൊഴിയും വിദൂര ശാമവനം ജനാല വാതിലിൻ ചിറകിൽ വിമൂക ദീനരവം വിഷാദ നീലജലം പൊഴിയും വിദൂര ശാമവനം ജനാല വാതിലിൻ ചിറകിൽ വിമൂക ദീനരവം വിഷാദ നീല ജലം ചിതാഗ്നി ലേഖ പോലെ നിൻ തുഷാര ബിന്ധു തേടിയോ ഹതാശ മേഘമായ് വരാൻ ഒരേസമുദ്രമാക്കുവാൻ ചിതാഗ്നി ലേഖ പോലെ നിൻ തുഷാര ബിന്ധു തേടിയോ ഹതാശ മേഘമായ് വരാൻ ഒരേസമുദ്രമാക്കുവാൻ അനാദിയായ സങ്കടം അപാരതേ മറക്കുവാൻ (2) പ്രവാഹമാർന്നു ചെയ്യുവാൻ ഇതാ തരുന്നു നീ തന്നെ ഞാൻ ഉം....ഉം.....ഉം.... ആ..... ആ..... ആ.... നിശാന്ത രേഖ പോലെ എൻ ചെരാതിനുള്ളിൽ വന്നു നീ കെടാതെയെന്നുമുള്ളിലായ് നിലാമയൂരമായ് നിശാന്ത രേഖ പോലെ എൻ ചെരാതിനുള്ളിൽ വന്നു നീ കെടാതെയെന്നുമുള്ളിലായ് നിലാമയൂരമായ് സദാ തെരഞ്ഞു നിന്നെ ഞാൻ അനന്തതേ പ്രപഞ്ചനിൽ (2) തൊടാൻ മറന്ന മിന്നലായ് ഇതാ വരുന്നു മുന്നിൽ ഞാൻ ഉം....ഉം.....ഉം.... ആ..... ആ..... ആ.... വിഷാദ നീലജലം പൊഴിയും വിദൂര ശാമവനം ജനാല വാതിലിൻ ചിറകിൽ വിമൂക ദീനരവം വിഷാദ നീല ജലം
Song video
Song details
വർഷം: 2026
സംഗീതം: ലീല ഗിരീഷ് കുട്ടൻ
ഗാനരചന: അജീഷ് ദാസൻ
ഗായകർ: ഷഹബാസ് അമൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: പൈതലാട്ടം
- Singer: ഷഹബാസ് അമൻ
- Film / album: പൈതലാട്ടം
- Composer: ലീല ഗിരീഷ് കുട്ടൻ
- Lyricist: അജീഷ് ദാസൻ