Malayalam lyrics

കതിരോൻ ഓർമ്മചിമിഴിൽ
കളിയായ് തിരി തെളിയിക്കേ
തൊടിയിൽ നിറയും മഴയിൽ
ഓർമ്മചിരിയായ് മാമ്പൂ കൊഴിയെ
കവിളിൽ കരിമഷിയെഴുതി
കളഭമൊഴിഞ്ഞു സ്മൃതിയുണരുന്നു
അകലെ മൗനസരസ്സിൽ
ജനി തിരയുന്നു നീയും ഞാനും
കതിരോൻ ഓർമ്മചിമിഴിൽ
കളിയായ് തിരി തെളിയിക്കേ
ആരാരി രാരാരി രാരോ (4 )
കളിമുറ്റവും കണിവട്ടവും
പറയാതൊളിപ്പിച്ചു വച്ചു
മറു വാക്കിലും ഒരു നോക്കിലും
സായന്തനച്ചേലു ചൂടി
ഇറയത്തു വന്നെൻ അരികത്തു നിന്നു
ഇടറും മിഴി പാകി നിന്നു
ഇറയത്തു വന്നെൻ അരികത്തു നിന്നു
ഇടറും മിഴി പാകി നിന്നു
കതിരോൻ ഓർമ്മചിമിഴിൽ
കളിയായ് തിരി തെളിയിക്കേ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ലീല ഗിരീഷ് കുട്ടൻ

ഗാനരചന: ശ്രീപ്രസാദ്

ഗായകർ: സിതാര കൃഷ്ണകുമാർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: പൈതലാട്ടം