Malayalam lyrics
മെല്ലവേ നീ മെല്ലവേ വന്നെന്തിനോ ഇന്നലെ തൂമിന്നലെ എന്നോരമേ ഈ കണ്ണിൽ കണ്ണിൽ കാണും നേരം മൗനം മായുന്നു നീ മിണ്ടും വാക്കിൽ താനേ നേർത്തൊരീണം ചേരുന്നു താമാരിക്കാലം ചെയ്യും പോലെ മനസ്സാകവേ മേലേ മേലേ ചായം തൂവും നീലാകാശം പോലെ മോഹം പോരൂ പോരൂ തേടി പോകാം കാതങ്ങൾ ദൂരെ മേലേ മേലേ ചായം തൂവും നീലാകാശം പോലെ മോഹം പോരൂ പോരൂ തേടി പോകാം കാതങ്ങൾ ദൂരെ നീഗ.. നീഗ ... പപാ മ... തേടിടുന്ന മാരിവില്ലു താഴെ വന്നുവോ സ്നേഹമെന്ന നൂലു കൊണ്ട് തുന്നിടുന്നുവോ ആശ കൊണ്ട് നെയ്തെടുത്ത കൂടുപോലെ മിന്നുമെൻ്റെ മനസ്സല്ലോ രാവുമാഞ്ഞു വെള്ളി നാളമൊന്നു വന്നുവോ ചാരി വീണ മഞ്ഞുതുള്ളി പുഞ്ചിരിച്ചുവോ വാതിലോരമൊന്നു വന്നു കൂട്ടുകൂടുമോരാളിതാ ഇനീറൻ കാറ്റോ താനേ വന്നെൻ കൂടെ ചേരുന്നോ വാർ തൂവൽ മെയ്യും കൂട്ടിൽ വെണ്ണിലാവായ് ചായുന്നോ കൺകാണും സ്വനം നേരായ് മാറ്റും വഴി താരകൾ മേലേ മേലേ ചായം തൂവും നീലാകാശം പോലെ മോഹം പോരൂ പോരൂ തേടി പോകാം കാതങ്ങൾ ദൂരെ മേലേ മേലേ ചായം തൂവും നീലാകാശം പോലെ മോഹം പോരൂ പോരൂ തേടി പോകാം കാതങ്ങൾ ദൂരെ
Song video
Song details
വർഷം: 2026
സംഗീതം: ഹിഷാം അബ്ദുൾ വഹാബ്
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: വിനീത് ശ്രീനിവാസൻ, സിതാര കൃഷ്ണകുമാർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: മധുവിധു
- Singer: വിനീത് ശ്രീനിവാസൻ
- Singer: സിതാര കൃഷ്ണകുമാർ
- Film / album: മധുവിധു
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: ബി കെ ഹരിനാരായണൻ