Malayalam lyrics

മായാതെ കണ്ണീരിൻ പൂവേ
മാനസം വിങ്ങുന്നു താനേ
ഒന്നായി ചേരാനായ് കാത്തേ നാം
ഒന്നുമേ ചൊല്ലാതെ പോയോ
കാണാതെ കണ്ണടയുന്നോ
കേൾക്കാതെ വാക്കുടയുന്നോ
നാമേകരായ് രണ്ടു പാതയായ്
പിരിയുന്നു പിടയുന്നു നെഞ്ചം
മായാതെ കണ്ണീരിൻ പൂവേ
മാനസം വിങ്ങുന്നു താനേ
ഒന്നായി ചേരാനായ് കാത്തേ നാം
ഒന്നുമേ ചൊല്ലാതെ പോയോ
നീയില്ലാതെ നീറുമെൻ ജന്മം
ഓരോ നേരം തീയാകുന്നു
തമ്മിൽ തമ്മിൽ കൈമാറാതെന്തേ
മണ്ണിൽ വീണേ പോകും സ്നേഹം
ഏതോ ദൂരത്തിൽ നീയില്ലേ
കാണാതീരത്തിൽ ഞാനില്ലേ
ഹൃദയം മുറിയും പോലെ
മായാതെ കണ്ണീരിൻ പൂവേ
മാനസം വിങ്ങുന്നു താനേ
ഒന്നായി ചേരാനായ് കാത്തേ നാം
ഒന്നുമേ ചൊല്ലാതെ പോയോ
നോവിൻ ചൂടിൽ പൊള്ളുന്നെന്നുള്ളം
കണ്ണിൻ മുന്നിൽ കാർ മൂടുന്നു
തേങ്ങും രാവിൽ ആരാരോ കൂടെ
നേരിൻ നാളം പൊയ്പോകുന്നോ
ദൂരെ വാനത്തിൽ നീയില്ലേ
താരം പോലൊന്നു മിന്നില്ലേ
ഉരുകും തിരിയായ് ഞാനേ
മായാതെ കണ്ണീരിൻ പൂവേ
മാനസം വിങ്ങുന്നു താനേ
ഒന്നായി ചേരാനായ് കാത്തേ നാം
ഒന്നുമേ ചൊല്ലാതെ പോയോ
കാണാതെ കണ്ണടയുന്നോ
കേൾക്കാതെ വാക്കുടയുന്നോ
നാമേകരായ് രണ്ടു പാതയായ്
പിരിയുന്നു പിടയുന്നു നെഞ്ചം
മായാതെ കണ്ണീരിൻ പൂവേ
മാനസം വിങ്ങുന്നു താനേ
ഒന്നായി ചേരാനായ് കാത്തേ നാം
ഒന്നുമേ ചൊല്ലാതെ പോയോ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗായത്രി എസ് നായർ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: വിജയ് യേശുദാസ്

അഭിനേതാക്കൾ: മാധവ് സുരേഷ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അങ്കം അട്ടഹാസം