Malayalam lyrics
കൺമുന്നിൽ മായും മെല്ലവേ ഞാൻ കണ്ടേ തീരാ സ്വപ്നമേ എൻ നെഞ്ചിൻ വാനിൻ തിങ്കളേ നീ എങ്ങോ കാണാ ദൂരെ കണ്ണീരിൻ തോരാ മഴയിൽ തീമിന്നാ ചൂടും വഴിയിൽ എൻ തുണവിരൽ വീണുടയവേ ഉള്ളുരുകുന്നോ ആ.....ആ... തേരാ കാറോ നീറും നോവോ മൂടും താനെ ഉള്ളാകെ തീയേ പുലരാതെ നേരങ്ങൾ കനലായേ പൊള്ളുന്നു ഒരു ജന്മപൂകൊഴിയെ എൻ തണലോ പൊയ്പോകെ നാം തമ്മിൽ കാണാതെ തൊടുകുറിയും ഏകാതെ എന്നോട് മിണ്ടാതെ ഒന്നെന്നെ നോക്കാതെ തേരാ കാറോ നീറും നോവോ പകലോ ഇരുളായ് ഇവിടെ ഉരുകുന്നു ഞാനേകനായ് രാവേറെയായ് ഉൾത്താരിലെ എൻ ജീവനെ നീയില്ലയെങ്കിൽ ഞാനേകനോ മിന്നുന്നുവോ നെഞ്ചാകെയും ഓരോ നിലാവും മങ്ങുവോ കൺമുന്നിൽ മായും മെല്ലവേ ഞാൻ കണ്ടേ തീരാ സ്വപ്നം എൻ നെഞ്ചിൻ വാനിൻ തിങ്കളേ നീ എങ്ങോ കാണാ ദൂരെ കണ്ണീരിൻ തോരാ മഴയിൽ തീമിന്നൽ ചൂടും വഴിയിൽ എൻ തുണവിരൽ വീണുടയവേ ഉള്ളുരുകുന്നോ ഉൾത്താരിലെ എൻ ജീവനേ നീയില്ലയെങ്കിൽ ഞാനേകനോ തേരാ കാറോ നീറും നോവോ
Song video
Song details
വർഷം: 2026
സംഗീതം: സൂരജ് എസ് കുറുപ്പ്
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: സച്ചിൻ ബാലു
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ശുക്രൻ
- Singer: സച്ചിൻ ബാലു
- Film / album: ശുക്രൻ
- Composer: സൂരജ് എസ് കുറുപ്പ്
- Lyricist: ബി കെ ഹരിനാരായണൻ