Malayalam lyrics
മഴവിൽ മാർഗഴി അഴകിന്നഴക് മാമയിൽച്ചിറകേറി നടന്നു മയിലിന്നുള്ളിൽ കാതൽകനവ് മംഗലത്തിനു കാത്തു കഴിഞ്ഞു മഞ്ഞുമാസ കാറ്റിലാടും അല്ലിമലരേ കുഞ്ഞുകാതിൽ നൂറു തേടൂം കുങ്കുമക്കതിരേ കണ്ണാടിക്കണ്ണുള്ള പെണ്ണിന്റെ പളുങ്കൊളി മിന്നാരമെന്താണെടീ കല്യാണത്തില്ലാന പാടുന്ന അവളുടെ കാര്യങ്ങൾ പേശാമെടാ മഴവിൽ മാർഗഴി അഴകിന്നഴക് മാമയിൽച്ചിറകേറി നടന്നു മയിലിന്നുള്ളിൽ കാതൽകനവ് മംഗലത്തിനു കാത്തു കഴിഞ്ഞു.. ധില്ലാക്ക് ധില്ലാക്ക് ധില്ലാക്ക് ധില്ല ധില്ല ധില്ലാക്ക് ധില്ലാക്കില്ലാ ആ.. ധില്ലാക്ക് ധില്ലാക്ക് ധില്ലാക്ക് ധില്ല ധില്ല ധില്ലാക്ക് ധില്ലാക്കില്ലാ ജമന്തിപ്പൂ കമ്മലിട്ട കനിമൊഴിയേ ജുഗൽബന്ദിക്കൊരുങ്ങണതാരെടിയേ ഓ... റ്റ റ്റ റ്റ റ്റ റ്റ റ്റ റ്റ റ്റ ആ ബല്ലേ ആ ബല്ലേ ആ ബല്ലേബല്ലേ ബല്ലേ ജമന്തിപ്പൂ കമ്മലിട്ട കനിമൊഴിയേ ജുഗൽബന്ദിക്കൊരുങ്ങണതാരെടിയേ മാട്ടുപ്പൊങ്കൽ താലം താലോലം മധുരമുള്ള മോഹം താലാട്ടിൽ മാമലയ്ക്ക് പൂവേ മുകിലമ്മൻ കുടമാടി കുഴഞ്ഞാടി കരിമുടി മാടി മെനഞ്ഞിട്ടു മിനുങ്ങടീ മലയാളകൊലുസ്സിട്ട മിടുക്കത്തീ വരൂ മയിലാഞ്ചിക്കരം കൊട്ടി തുടിക്കടീ മഴവിൽ മാർഗഴി അഴകിന്നഴക് മാമയിൽച്ചിറകേറി നടന്നു മാമയിൽച്ചിറകേറി നടന്നു ഹോ ഹോ ഹോ കരളിലെ ജെല്ലിക്കെട്ട് കഴിഞ്ഞാലിനി കുരുവിയെ കൂടെക്കൂട്ടാനൊരുങ്ങാമെടാ കരളിലെ ജെല്ലിക്കെട്ട് കഴിഞ്ഞാലിനി കുരുവിയെ കൂടെക്കൂട്ടാനൊരുങ്ങാമെടാ തൈപിറന്തനേരം പൊന്നാരം തായ്മൊഴിക്കു താലം തെങ്കോലം തേൻ കുടഞ്ഞതാരേ. പശിയെല്ലാം പാദം മൂടി മറഞ്ഞെടീ പത്തുപവനോളം പുതുപ്പെണ്ണിനെടുക്കടീ പവിഴം കൊണ്ടൊരുമുത്തം കൊടുക്കെടീ പട്ടുപുടവയ്ക്ക് കുലവെയിലെടുക്കടീ മഴവിൽ മാർഗഴി അഴകിന്നഴക് മാമയിൽച്ചിറകേറി നടന്നു മയിലിന്നുള്ളിൽ കാതൽകനവ് മംഗലത്തിനു കാത്തു കഴിഞ്ഞു ധില്ലാക്ക് ധില്ലാക്ക് ധില്ലാക്ക് ധില്ല ധില്ല ധില്ലാക്ക് ധില്ലാക്കില്ലാ ആ..
Song video
Song details
വർഷം: 2026
സംഗീതം: സ്റ്റിൽജു അർജുൻ
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകർ: മനോ, വൈക്കം വിജയലക്ഷ്മി, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ശുക്രൻ
- Singer: മനോ
- Singer: വൈക്കം വിജയലക്ഷ്മി
- Singer: കോറസ്
- Film / album: ശുക്രൻ
- Composer: സ്റ്റിൽജു അർജുൻ
- Lyricist: രാജീവ് ആലുങ്കൽ