Malayalam lyrics

ഏറത്തില് കട്ടില് കേറല്
മൊത്തത്തില് ഹാർട്ടില് പോരല്
ആ കട്ടില് വെട്ടിയ വെട്ടില്
ടോട്ടല് താഴെ പോയ്
പല മോഡല് കാട്ടിക്കൂട്ടല്
ചില വാതിലൊരൊറ്റ പൂട്ടല്
തലമേലൊരിടിത്തീ വെട്ടല്
ടോട്ടൽ കീപ്പോട്ടാ
ഇനി ഗെറ്റൗട്ടായാ സിറ്റൗട്ടാ
പരലാലേ പലതായേ
കഥയിതു വല്ലാതെ
ആ കൊതിയാകെ ചിതയായെ
മധുവിധു ഇല്ലാതെ
നാലു കെട്ടിനുള്ളിലാകെ
രണ്ടു കെട്ടിൻ കോളു വന്നി-
ട്ടൊന്നു കെട്ടി ഒന്നു പൊട്ടി പെട്ടു പോയോരേ
ഇരു മണ്ടേലും മംഗല്യം തരുമൊരു വരമാറ്റം
ഇനി കലികാലം വരനേകും പെരുവഴിയാധാരം
മോഹങ്ങളാകെ നേരുള്ളതാകെ
ശരിനേരം ക്ഷണിനേരം
ഗെറ്റൗട്ടായാൽ നോട്ടൗട്ടാ
പരലാലേ പലതായേ
കഥയിതു വല്ലാതെ
ആ കൊതിയാകെ ചിതയായെ
മധുവിധു ഇല്ലാതെ
ഹാ പലതാലേ
താമര പലഗമണി അതിമയീ
അരിമയീ വാ...വാ....
പുത്തൻ പുതുനേരം
പൂക്കും പൂന്തോപ്പാ
ഏ കാലം കാത്തിരുന്നേ
കത്തും മത്താപ്പാ
ഹാ മോഹങ്ങളാകെ നേരുള്ളതാകെ
ശരിനേരം ക്ഷണിനേരം
ഗെറ്റൗട്ടായാൽ നോട്ടൗട്ടാ
പരലാലേ പലതായേ
കഥയിതു വല്ലാതെ
ആ കൊതിയാകെ ചിതയായെ
മധുവിധു ഇല്ലാതെ
പരലാലേ പലതായേ
കഥയിതു വല്ലാതെ
ആ കൊതിയാകെ ചിതയായെ
മധുവിധു ഇല്ലാതെ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഹിഷാം അബ്ദുൾ വഹാബ്

ഗാനരചന: ആധ്രി ജോ

ഗായകർ: വിനീത് ശ്രീനിവാസൻ, കോറസ്

അഭിനേതാക്കൾ: ഷറഫുദ്ദീൻ, ജഗദീഷ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: മധുവിധു