Malayalam lyrics

പാട്ടുകൾ മൂളുന്ന പൂങ്കുഴലാണിവൻ
ഏട്ടനു കൂട്ടിനു ചേർന്നവനാണൊരു
നൂറു ജന്മമായ് കാത്തു നേടുമീ
തോരാ സ്നേഹം പങ്കുവെക്കുവാൻ
മാനസങ്ങൾ മധുമയമാക്കും
സ്നേഹസോദരങ്ങൾ
അതിശയ മാരിവില്ലായ് തെളിയുകയാണീ
രാഗജാലകങ്ങൾ
കാത്തു നേടും കിനാവസന്തം
പൂത്തു നിൽക്കും പോലെ
ഒരേസ്വരത്തിൽ ഒരുമയിലിരുപേർ
ആടുന്നുണ്ടീ കളിവീട്ടിൽ
പുതുമകൾ പുലരൊളി ചിതറിയ വീഥികളിൽ
ചേർത്തു നിർത്തുമാരോ
കരുതലിനലയൊളി ചാർത്തിയ ചാരുതയിൽ
നേർത്ത തെന്നലാണോ
പാട്ടുകൾ മൂളുന്ന പൂങ്കുഴലാണിവൻ
ഏട്ടനു കൂട്ടിനു ചേർന്നവനാണൊരു
നൂറു ജന്മമായ് കാത്തു നേടുമീ
തോരാ സ്നേഹം പങ്കുവെക്കുവാൻ
നിഴലുകൾ ഒഴുകിയ അനുഭവ വഴിയിലെ
നിലാവു ചേട്ടച്ചൻ അനിയനു കൂട്ടാവും
കിനാവു ചേട്ടച്ചൻ കിനാവു ചേട്ടച്ചൻ
അനിയനു കൂട്ടാവും കിനാവു ചേട്ടച്ചൻ
ഏട്ടൻ ചേട്ടച്ചൻ....എന്നും ഒന്നായോ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: അജയ് രവി

ഗാനരചന: മുരുകൻ കാട്ടാക്കട

ഗായകർ: രഞ്ജിത്ത് ഉണ്ണി, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: കാലം പറഞ്ഞ കഥ