Malayalam lyrics
ലലലല.ലലലല.ലലലല മഴമഴ..മഴമഴ..മഴ മഴ മഞ്ഞിൻകുളിർ പോലെ പുതുമഴ.. അനുരാഗമോലുമീ പൂമഴ... ഹിമബിന്ദുവണിയിച്ചൊരുന്മാദലഹരിയിൽ തോരാത്ത പ്രണയമായൊഴുകുംമഴ എൻകാതിലോതുന്നു ശ്രീരാഗമായ്... എന്നുള്ളിൽനിറയുന്നൊരനുഭൂതിയായ്... നിന്റയീറൻ നിറമിഴികൾ തുടിച്ചു.. സജലമാമോർമ്മകൾ മധുരമഴ നുണയാൻ പവിഴച്ചുവപ്പിന്നധരം മൊഴിഞ്ഞു.. നിൻ അംഗലാവണ്യം എന്നിലലിഞ്ഞു.. നാമിരുവരൊന്നായി മോഹങ്ങൾ പങ്കിടാം ആനന്ദ വർഷമായ് ഇഴചേർന്നൊഴുകിടാം.. വാർമുകിൽ ചേലയുലയുന്ന നിൻമാറിൽ തീരാത്ത ദാഹങ്ങൾ നനവ് നുകരുമ്പോൾ കടമിഴിപ്പീലികൾ മെല്ലെയണയുന്നു... നെടുവീർപ്പുകൾ മണ്ണിൽപുതുഗന്ധമായി പൂവിളംചുണ്ടിലെ ദലമർമ്മരങ്ങൾ മധുഗാനമുതിരുന്ന നിർവൃതികളായ്...!
Song video
Song details
വർഷം: 2026
സംഗീതം: അജയ് രവി
ഗാനരചന: ശ്രീകുമാർ ഇടപ്പോൺ
ഗായകർ: എം ദീപു, ഭാവിക
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കാലം പറഞ്ഞ കഥ
- Singer: എം ദീപു
- Singer: ഭാവിക
- Film / album: കാലം പറഞ്ഞ കഥ
- Composer: അജയ് രവി
- Lyricist: ശ്രീകുമാർ ഇടപ്പോൺ