Malayalam lyrics
താനതന്ന... താനതന്നാ കോലമാകെ മാറി മാറി ലോകമിന്നാകെ നേരമില്ലാതെ നേരുമില്ലാതെ ചെണ്ടമേളമെന്നപോലെ ചങ്കിടിപ്പാണേ സങ്കടങ്ങളേറിവരും നെഞ്ചെരിപ്പാണേ ചെണ്ടമേളമെന്ന പോലെ ചങ്കിടിപ്പാണേ സങ്കടങ്ങളേറിവരും നെഞ്ചെരിപ്പാണേ തോൽപ്പുറത്തോ കോലുരുട്ടി പേരെടുക്കാൻ കെട്ടുകെട്ടി പൊന്നണിഞ്ഞോ മിന്നി നിന്ന മേനിയുള്ളോരേ കൊതിയുടെ മികവിൽ നാടിളക്കാനോ വരും കാമുകന്മാരേ കാലമാണെന്നേ സ്വയം കൂലി തന്നീടാൻ സത്യത്തിൻ സത്തമാറ്റി മിഥ്യകൂട്ടി മാനവൻ പൊന്നിൻ്റെ മാറ്റു് ചോർത്തിടുന്നേ സത്യത്തിൻ സത്തമാറ്റി മിഥ്യകൂട്ടി മാനവൻ പൊന്നിൻ്റെ മാറ്റു് ചോർത്തിടുന്നേ കണ്ണേറുകൊണ്ടു് ചൂണ്ടയിട്ടു് പാട്ടു കൊണ്ടു് പാട്ടിലാക്കി നുണകലക്കിടുന്നു മന്നവൻ അഴിമതിയുടെ സുഖമതുള്ള ലഹരിയോടെ മതിമറന്നവൻ ഒടുവിൽ തുകലുറഞ്ഞ തകിലു് പോലെ പൊടിയണിഞ്ഞവൻ. മണ്ണിൻ്റെ സ്വത്തു് മൊത്തമൊറ്റച്ചോടിൽ നേടണം പെണ്ണെന്നും തോഴിപോലെ വേണം മണ്ണിൻ്റെ സ്വത്തു് മൊത്തമൊറ്റച്ചോടിൽ നേടണം പെണ്ണെന്നും തോഴിപോലെ വേണം ഇന്നാറ്റുനോറ്റു് കാത്തുനിന്നു് നോമ്പെടുത്തു് നോക്കിടാതെ സകല ഭാഗ്യമെൻ്റെയാകണം ശരിയുടെ വഴി എവിടെയെന്നു് കരളെരിഞ്ഞു് തനിയെ കാണണം കഥകൾ തനിമയോടെ സ്വയമറിഞ്ഞു് മനസ്സിലേറ്റണം ചെണ്ടമേളമെന്നപോലെ ചങ്കിടിപ്പാണേ സങ്കടങ്ങളേറിവരും നെഞ്ചെരിപ്പാണേ തോൽപ്പുറത്തോ കോലുരുട്ടി പേരെടുക്കാൻ കെട്ടുകെട്ടി പൊന്നണിഞ്ഞോ മിന്നിനിന്ന മേനിയുള്ളോരേ കൊതിയുടെ മികവിൽ നാടിളക്കാനോ വരും കാമുകന്മാരേ കാലമാണെന്നേ സ്വയം കൂലിതന്നീടാൻ താനനനാനേ....... തന ...... താനനനാനേ....
Song video
Song details
വർഷം: 2026
സംഗീതം: അജയ് രവി
ഗാനരചന: ശരത് വയലാർ
ഗായകർ: അരിസ്റ്റോ സുരേഷ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കാലം പറഞ്ഞ കഥ
- Singer: അരിസ്റ്റോ സുരേഷ്
- Film / album: കാലം പറഞ്ഞ കഥ
- Composer: അജയ് രവി
- Lyricist: ശരത് വയലാർ