Malayalam lyrics

കണ്ണിൽ കണ്ണാടിച്ചന്തം
കനവിൽ കൗമാരപന്തം
മഞ്ഞിൻലോലേ ഇന്നല്ലേ
നിൻ മഞ്ഞൾകല്യാണം
ചേലണിയോമലേ പുതുയുഗ മിന്നലേ
ശുക്രൻ ചേരും നാളോ പൊന്നേ
ഇന്നാണിന്നാണേ
കണ്ണിൽ കണ്ണാടിച്ചന്തം
കനവിൽ കൗമാരപന്തം
മഞ്ഞിൻലോലേ ഇന്നല്ലേ
നിൻ മഞ്ഞൾകല്യാണം
കായലവള് കൊലുസ്സുമിളക്കി
ഓടുമലസ രാവ്
കരളിലെഴുതുമഴകു മുഴുവൻ
ആടിവരണ രാവ്
കുളിരു വിതറിയുള്ളിൽ ദീപമിഴികളോടെ
നിൻ മാരൻ വരുന്നിതാ പന്തലിൽ
നിറശുക്രത്തിളക്കമായ് ജീവനിൽ
കണ്ണിൽ കണ്ണാടിച്ചന്തം
കനവിൽ കൗമാരപന്തം
മഞ്ഞിൻ ലോലേ ഇന്നല്ലേ
നിൻ മഞ്ഞൾകല്യാണം
മഞ്ഞയിതളിലരുണ
കിരണമണിയുമരിയ പൂവേ
പുതിയ പുലരിയരികെ വിരിയേ
ചേലുലഞ്ഞ പൂവേ
കനകലിപികളോടെ കണ്ട നിനവതാകെ
പെണ്ണേ നിൻ അടുത്തിതാ സ്വന്തമായ്
ശുഭശുക്രൻ തെളിഞ്ഞിതാ പ്രാണനിൽ
കണ്ണിൽ കണ്ണാടിച്ചന്തം
കനവിൽ കൗമാരപന്തം
മഞ്ഞിൻ ലോലേ ഇന്നല്ലേ
നിൻ മഞ്ഞൾകല്യാണം
ചേലണിയോമലേ പുതുയുഗ മിന്നലേ
ശുക്രൻ ചേരും നാളോ പൊന്നേ
ഇന്നാണിന്നാണേ
കണ്ണിൽ കണ്ണാടിച്ചന്തം
കനവിൽ കൗമാരപന്തം
മഞ്ഞിൻ ലോലേ ഇന്നല്ലേ
നിൻ മഞ്ഞൾകല്യാണം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സ്റ്റിൽജു അർജുൻ

ഗാനരചന: ശരത്‌ വയലാർ

ഗായകർ: ശങ്കർ മഹാദേവൻ, ശ്രീജ തുളസീധരൻ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: ശുക്രൻ