Malayalam lyrics
ഒന്നാം കുന്നിന്മേൽ ഒരുത്തി കണ്ണാലേറാണേ രണ്ടാം കുന്നുന്മേലൊരുത്തൻ കൊണ്ടേ നില്പാണേ നടക്കണ നാടിൻ പൂരത്തിൻ നടുക്കിതു കാണാൻ പോയി കഥയിത് നാടാകെ പാടുന്നോരാരോ ആരോ.. തത്തര ധിരജം തരതിര തത്തര ധിരജം തരതിര തത്തര ധിര തത്തര ധിരജം തത്തണ ചെറുതത്തകളുടെ മുത്തണിമൊഴിയോ ഇത് ഒത്തിരി നിറമിട്ടൊരു നുണയോ ഹേയ് ഒന്നാം കുന്നിന്മേൽ ഒരുത്തി കണ്ണാലേറാണേ രണ്ടാം കുന്നുന്മേലൊരുത്തൻ കൊണ്ടേ നില്പാണേ കാണാച്ചെപ്പിന്നുള്ളിൽ പൊന്നും താലീം വാങ്ങി പെണ്ണാൾ പണ്ടേ കാത്തിട്ടുണ്ടെന്നേ... ചെക്കൻ ഇഷ്ടം ചൊന്നാൽ വെക്കം വേളിക്കായി നേരം മുൻപേ നോക്കീട്ടുണ്ടെന്നേ കുഴലുമേളം ശിങ്കാരിത്താളം കുരവക്കാരും പോരുന്നുണ്ടേ കരക്കാരേ പറഞ്ഞോട്ടേ ഇവർ രണ്ടാളും ഇന്നോളം തമ്മിൽ തമ്മിൽ മിണ്ടീട്ടില്ല തത്തര ധിരജം തരതിര തത്തര ധിരജം തരതിര തത്തര ധിര തത്തര ധിരജം തത്തണ ചെറുതത്തകളുടെ മുത്തണിമൊഴിയോ ഇത് ഒത്തിരി നിറമിട്ടൊരു നുണയോ മിന്നും വേളിപ്പട്ട് നിറച്ചാർത്ത് മെയ്യാളങ്ങൾ വേണം മുല്ലപ്പന്തൽ അതിൽ നീളേ മാലത്തൊങ്ങൽ നാടും കൂടി നാട്ടാരും കൂടി നോക്കി നോക്കി നില്പാണെന്നേ തകിൽ കൊട്ടും തുടങ്ങുന്നേ ഇവർ രണ്ടാളും ഇപ്പോഴും വേളിപ്പന്തൽ ഏറീട്ടില്ല തത്തര ധിരജം തരതിര തത്തര ധിരജം തരതിര തത്തര ധിര തത്തര ധിരജം തത്തണ ചെറുതത്തകളുടെ മുത്തണിമൊഴിയോ ഇത് ഒത്തിരി നിറമിട്ടൊരു നുണയോ തനതന തത്തന തത്തനജം
Song video
Song details
വർഷം: 2026
സംഗീതം: നാദിർഷാ
ഗാനരചന: സന്തോഷ് വർമ്മ
ഗായകർ: ശങ്കർ മഹാദേവൻ, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി
- Singer: ശങ്കർ മഹാദേവൻ
- Singer: കോറസ്
- Film / album: മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി
- Composer: നാദിർഷാ
- Lyricist: സന്തോഷ് വർമ്മ