Malayalam lyrics

ആരിരാരാരിരോ ആരിരാരാരിരോ

അമ്മ മടങ്ങി മറഞ്ഞു പോയി

മനസ്സാം ചില്ലുപാത്രം മുടഞ്ഞു പോയി മോഹശലഭങ്ങൾ പറന്നുപോയി..

ചുവടുകൾക്കടിയിൽ മണലിടിയുന്നു

കരളടരുന്നു രണമുതിരുന്നു....(അമ്മ മടങ്ങി)....

വിതയ്ക്കുന്നു നനയ്ക്കുന്നു..

വളമേകി വളർത്തുന്നു

മോഹത്തിൻ വിത്തുകൾ നമ്മൾ.(വിതയ്ക്കുന്നു)

നാദമാം മാന്ത്രികൻ പിഴുതെറിയുമ്പോൾ

നിരാശതൻ കടവിറങ്ങുന്നു നമ്മൾ..

വീണ്ടും വിതയ്ക്കുന്നു തളിർക്കുന്നു..

ജീവിതമെന്നതിനെ വിളിക്കുന്നു..(അമ്മ മടങ്ങി)

ഉൾക്കാഴ്ച കൊണ്ടു ഞാൻ ഉലകം കണ്ടു

അമ്മയെന്നതിനെ വിളിച്ചു.(ഉൾക്കാഴ്ച)

ജീവന്റെ ജീവനാം പലതും

ജീവിതമെന്നെ നിന്നടർത്തി..

ജീവിതമിനി ഞാൻ തുടരുവതെങ്ങനെ

ഇരുളിന്റെ മേലെയുമിരുൾ വീണുവല്ലോ..

(അമ്മ മടങ്ങി)

Song information

Music: അജയ് രവി

Lyricist: സുജ തിലകരാജ്

Singer: വൈക്കം വിജയലക്ഷ്മി

Film/album: ഉൾക്കാഴ്ച

Explore this song