Malayalam lyrics

അഴിക്കുമ്പോൾ മുറുകുന്ന പലകുരുക്ക്

മറികടന്നോടണം പലവഴിക്ക് 

അതിനിവനില്ലൊരു മിടുമിടുക്ക് 

വീഴുമ്പോൾ പിടിച്ചത് മരമുരുക്ക് 

അടിമുടി പാരവന്നുമൊരു വഴിയായ് 

ദുരിതമോടെ കഴിയേണം 

കാലമിന്നു കലികാലം ഇടംവലം ദുരിതങ്ങൾ    

വഴിതെറ്റി പറക്കുന്ന കനവുകളെ 

വരമൊന്നു കൊതിക്കുന്നൊരടിയനിവൻ 

വഴിമറയും കാലുതളരും 

തലയിൽ നിന്നിനിയെന്നു വരതെളിയും  

വഴിതെറ്റി പറക്കുന്ന കനവുകളെ 

വരമൊന്നു കൊതിക്കുന്നൊരടിയനിവൻ 

വഴിമറയും കാലുതളരും 

തലയിൽ നിന്നിനിയെന്നു വരതെളിയും  

ധനിസ ഗരിസ ധനിസ ഗരിസ ധനിസ ഗരിസ

ധനിസ ഗരിസ ധനിസ ഗരിസ ധനിസ ഗരിസരിമ മപധ രി 

രിഗരിഗരിമഗരിസ രിഗരിഗരിമഗരിനി

ധനിസ രിസരി സരിഗമപ         

കുന്നോളം ഭാരം തലയിലും പേറി നടുതല്ലി വീഴുന്നേ 

പരുന്തിന്റെ താഴേ പറക്കുന്ന ഭൂമിയിലടിമുടി തൊന്തരവ് 

ഗതികേടുകാലത്ത് വെട്ടിലാക്കുന്ന പണിയിതു വന്നല്ലോ 

പാവം പുലിപോലും ഇനി എലിയുടെ കാൽകീഴിൽ 

ലോകം തലകീഴായ്‌ ഇനിയിവനുടെ തലമേലേ  

അഴിക്കുമ്പോൾ മുറുകുന്ന പലകുരുക്ക്

മറികടന്നോടണം പലവഴിക്ക് 

അതിനിവനില്ലൊരു മിടുമിടുക്ക് 

വീഴുമ്പോൾ പിടിച്ചത് മരമുരുക്ക് 

അടിമുടി പാരവന്നുമൊരു വഴിയായ് 

ദുരിതമോടെ കഴിയേണം 

കാലമിന്നു കലികാലം ഇടംവലം ദുരിതങ്ങൾ    

വഴിതെറ്റി പറക്കുന്ന കനവുകളെ 

വരമൊന്നു കൊതിക്കുന്നൊരടിയനിവൻ 

വഴിമറയും കാലുതളരും 

തലയിൽ നിന്നിനിയെന്നു വരതെളിയും  

വഴിതെറ്റി പറക്കുന്ന കനവുകളെ 

വരമൊന്നു കൊതിക്കുന്നൊരടിയനിവൻ 

വഴിമറയും കാലുതളരും 

തലയിൽ നിന്നിനിയെന്നു വരതെളിയും

Song information

Music: അസീം രോഷൻ

Lyricist: ദിൻ നാഥ് പുത്തഞ്ചേരി

Singer: വൈക്കം വിജയലക്ഷ്മി

Film/album: മാംഗല്യം തന്തുനാനേന

Explore this song