Malayalam lyrics
കളിയാട്ടക്കാലമായീ... കാവുണരും നേരമായീ... കളിയാട്ടക്കാലമായീ... കാവുണരും നേരമായീ... മേലേറി കനലുകളിൽ... മാലേയ കുളിരണിയാൻ... മേലേറി കനലുകളിൽ... മാലേയ കുളിരണിയാൻ... മലയന്റെ മനസ്സൊരുങ്ങുകയായ്... മലയന്റെ മനസ്സൊരുങ്ങുകയായ്... കളിയാട്ടക്കാലമായീ... കാവുണരും നേരമായീ... നെഞ്ചിൽ ചിരാത് പോലെ... നിറവോടെ കത്തും... ഗുരുഭൂതന്മാരേ... എല്ലാം മനസ്സാ വണങ്ങി... നെഞ്ചിൽ ചിരാത് പോലെ... നിറവോടെ കത്തും... ഗുരുഭൂതന്മാരേ... എല്ലാം മനസ്സാ വണങ്ങി... അണിയറയിൽ... അണിമയയെഴും... ആടകൾ ചാർത്താൻ... തിരുനടയിൽ... തുടിയുണരേ... ഉറഞ്ഞാടുവാൻ... മലയന്റെ മനസ്സൊരുങ്ങുകയായ്... കളിയാട്ടക്കാലമായീ... കാവുണരും നേരമായീ... ചേലിൽ ചെമ്പട്ട് ചുറ്റീ... തലപ്പാളിയും കെട്ടീ... മൂർദ്ധാവിൽ മുടി വയ്ക്കാൻ... മുഖച്ചായം തേച്ചൂ... ചേലിൽ ചെമ്പട്ട് ചുറ്റീ... തലപ്പാളിയും കെട്ടീ... മൂർദ്ധാവിൽ മുടി വയ്ക്കാൻ... മുഖച്ചായം തേച്ചൂ... വളകടകം... ചൂടകമൊക്കെ... കൈയ്യിലണിഞ്ഞ്... പാടകവും...പൊൻ ചിലമ്പും... കാലിലണിഞ്ഞ്.... മലയന്റെ മനസ്സൊരുങ്ങുകയായ്... കളിയാട്ടക്കാലമായീ... കാവുണരും നേരമായീ... കളിയാട്ടക്കാലമായീ... കാവുണരും നേരമായീ... മേലേറി കനലുകളിൽ... മാലേയ കുളിരണിയാൻ... മേലേറി കനലുകളിൽ... മാലേയ കുളിരണിയാൻ... മലയന്റെ മനസ്സൊരുങ്ങുകയായ്... മലയന്റെ മനസ്സൊരുങ്ങുകയായ്... പെരുമലയന്റെ മനസ്സൊരുങ്ങുകയായ്...
Song information
Music: ഷൈൻ വെങ്കിടങ്ങ്
Lyricist: സുനിൽ കല്ലൂർ
Singer: വൈക്കം വിജയലക്ഷ്മി
Film/album: മലയൻ
Explore this song
- Singer: വൈക്കം വിജയലക്ഷ്മി
- Film / album: മലയൻ
- Composer: ഷൈൻ വെങ്കിടങ്ങ്
- Lyricist: സുനിൽ കല്ലൂർ