Malayalam lyrics

കാണാതെ കാറ്റോ താനേ തലോടാൻ വന്നുവോ
എൻ വാതിൽ ചാരി ചാരേ തൊടാനായ് നിന്നുവോ
ഇതു കഥയോ കനവിനിതളുകളാണോ
ഇതുവരെ ഞാൻ തിരയുമൊരു നിനവാണോ
എന്താണോ...
കാണാതെ കാറ്റോ താനേ തലോടാൻ വന്നുവോ
എൻ വാതിൽ ചാരി ചാരേ തൊടാനായ് നിന്നുവോ
വെണ്ണിലവിൻ ചേലോലും കൈവിരലോ ആലോലം
മതിവരുവോളമെന്നെ വന്നു തഴുകുകയോ
എൻ മിഴിയിൽ ആരാരോ മഞ്ഞുകണം തൂവുന്നോ
മനമൊരു തൂവലായി വാനിലുയരുകയോ
അനുപമമേതൊരു സൗരഭമോ മുറിയിതിലാകെ നിറഞ്ഞലയേ
നിമിഷമിതേകിയ മായിക ലഹരിയിൽ ഒഴുകുകയോ
ഇതു കഥയോ കനവിനിതളുകളാണോ
ഇതുവരെ ഞാൻ തിരയുമൊരു നിനവാണോ
എന്താണോ...
കാണാതെ കാറ്റോ താനേ തലോടാൻ വന്നുവോ
എൻ വാതിൽ ചാരി ചാരേ തൊടാനായ് നിന്നുവോ
ഹൃദയമിതാ ചെന്നൊരു കരതൊടുമിതു ചെറുതിരയായ്
എന്നകമേ പാടി കനവുകളെഴുതിയ വഴികളിൽ അലസം
സുഖമൊരു മറവിയിൽ അനുപദമൊഴുകി
പുതു പുതു പുലരൊളി തഴുകിയ പോലെ
പരിചിത നിനവിതു മറയുകയാണോ
തരളിതമാം നിമിഷമിതാ ചെറു ചെറു വനികകളായ് മുതിരുകയോ
മധുരമൊരനുപമമാം അകമെരിയേ നിറയുക നീ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഇഷാൻ ച്ഛബ്ര

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ശ്രീകുമാർ വാക്കിയിൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: സ്പാ