Malayalam lyrics
ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവു പോൽ ഖൽബിലു മൊട്ടിട്ടൊരിഷ്ടം പുസ്തകത്താളിലെ തൂമയില്പീലി പോൽ ഒത്തിരി സൂക്ഷിച്ചോരിഷ്ടം ആ...ആ..ആ..ആ...ആ.ആ ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവു പോൽ ഖൽബിലു മൊട്ടിട്ടൊരിഷ്ടം പുസ്തകത്താളിലെ തൂമയില്പീലി പോൽ ഒത്തിരി സൂക്ഷിച്ചോരിഷ്ടം ചേലുള്ളൊരിഷ്ടം നിലാവായൊരിഷ്ടം എനിക്കാദ്യമായ് തോന്നിയോരിഷ്ടം ആരോടും തോന്നാത്തൊരിഷ്ടം ചാഞ്ഞൊരു പൂമരച്ചോട്ടിൽ തൂമഴപ്പെയ്ത്തിൽ കുഞ്ഞുവരാന്തയിൽ പാട്ടിന്റെ പാടവരമ്പിൽ കൂട്ടുകുറുമ്പിൽ വായനശാലയിൽ കണ്ണോടു കണ്ണു പകർന്നേ ഉള്ളു നിറഞ്ഞു കവിഞ്ഞേ കണ്ണോടു കണ്ണു പകർന്നേ ഉള്ളു നിറഞ്ഞു കവിഞ്ഞേ കസവാലെ തുന്നിയ തട്ടത്തിന്നുള്ളിലെ വെള്ളിക്കിടാമലരേ ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവു പോൽ ഖൽബിലു മൊട്ടിട്ടൊരിഷ്ടം പുസ്തകത്താളിലെ തൂമയില്പീലി പോൽ ഒത്തിരി സൂക്ഷിച്ചോരിഷ്ടം ജാലകവാതിലിൻ ചാരെ പാതയിലാകെ കണ്ണുകൾ തേടിയോ കാണുന്ന കാഴ്ചയിലെല്ലാം നീ നിറയുന്നു ഞാനുരുകുന്നിതാ വല്ലാതെ നെഞ്ചു പിടഞ്ഞേ നിന്നെ നിനച്ചു കഴിഞ്ഞേ വല്ലാതെ നെഞ്ചു പിടഞ്ഞേ നിന്നെ നിനച്ചു കഴിഞ്ഞേ കിസ പാതിയിൽ വെച്ചു മായുന്നതെങ്ങു നീ മിണ്ടിപ്പറഞ്ഞിടാതെ ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവു പോൽ ഖൽബിലു മൊട്ടിട്ടൊരിഷ്ടം പുസ്തകത്താളിലെ തൂമയില്പീലി പോൽ ഒത്തിരി സൂക്ഷിച്ചോരിഷ്ടം ചേലുള്ളൊരിഷ്ടം നിലാവായൊരിഷ്ടം എനിക്കാദ്യമായ് തോന്നിയോരിഷ്ടം ആരോടും തോന്നാത്തൊരിഷ്ടം
Song video
Song details
വർഷം: 2026
സംഗീതം: രഞ്ജിൻ രാജ് വർമ്മ
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: അനില രാജീവ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഭീഷ്മർ
- Singer: അനില രാജീവ്
- Film / album: ഭീഷ്മർ
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: ബി കെ ഹരിനാരായണൻ