Malayalam lyrics

തുമഞ്ഞു തൂവൽ കൊണ്ടൊരു
മേലാടയണിഞ്ഞു തരാം
മേലേറി വീഴും നേരം
മേലാകെ മഴയാകാം
പൊൻമകനേ
കനലാട്ടകനലുകളെല്ലാം
ചന്ദ്രികയുടെ ചന്ദനമാക്കാം
കനലാട്ടകനലുകളെല്ലാം
ചന്ദ്രികയുടെ ചന്ദനമാക്കാം
പേടിയെന്തിനു പൊന്നുണ്ണീ
നിഴലായ് ഞാൻ കൂടെ വരാം
തളിരിലയുടെ കുമ്പിളിൽ നൽകാം
ചെന്തെങ്ങിൻ കുളിരിള നീര്
തുമഞ്ഞു തൂവൽ കൊണ്ടൊരു
മേലാടയണിഞ്ഞു തരാം
മേലേറി വീഴും നേരം
മേലാകെ മഴയാകാം
പൊൻമകനേ
പുലരിപ്പൂം കതിരു തെളിഞ്ഞാൽ
ഏഴിമല താഴ് വരയിൽ നിൻ
ആകാശതേരു വരുമ്പോൾ
പുലരിപ്പൂം കതിരു തെളിഞ്ഞാൽ
ഏഴിമല താഴ് വരയിൽ നിൻ
ആകാശതേരു വരുമ്പോൾ
പുതുസൂര്യൻ പുളകം കൊള്ളും
വരമുല്ലകൾ വരവേൽക്കും
കതിരോല പന്തലിനുള്ളിൽ
നിറ പറകൾ നിറ തൂകും
അതു കാണാൻ അമ്മ വരുമ്പോൾ
ഒരു നോക്കിൻ കണ്ണെറിയല്ലേ
തുമഞ്ഞു തൂവൽ കൊണ്ടൊരു
മേലാടയണിഞ്ഞു തരാം
മേലേറി വീഴും നേരം
മേലാകെ മഴയാകാം
പൊൻമകനേ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ലീല ഗിരീഷ് കുട്ടൻ

ഗാനരചന: കൈതപ്രം

ഗായകർ: സിതാര കൃഷ്ണകുമാർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പൈതലാട്ടം