Malayalam lyrics

നെറുകിൽ തഴുകാം അഴകേ പാറിവാ
അരികിൽ പുണരാം മലരേ ചേർന്നു വാ
മഴവിൽനിറമായ് മനസ്സിൽ പതിയും
അതിലേതോ വർണ്ണം ചായം ചാർത്തും രൂപം
അതിലേതോ പാട്ടിൻ താളം മൂളും മൗനം
നെറുകിൽ തഴുകാം അഴകേ പാറിവാ
അരികിൽ പുണരാം മലരേ ചേർന്നു വാ
മുകിലായ് പെയ്തിറങ്ങും നടനമാണു നീ
കുളിരായ് സ്വയമുറങ്ങും രാവിൻ ചന്തം നീ
മുകിലായ് പെയ്തിറങ്ങും നടനമാണു നീ
കുളിരായ് സ്വയമുറങ്ങും രാവിൻ ചന്തം നീ
കനവായ് പുണരാം മൃദുവായ് പറയാം
ഇനി തൂവൽക്കൂടായ് നെഞ്ചിനുള്ളിൽ കൂടാം
ഇനി സ്നേഹം മാത്രം കാതിൽ മെല്ലെ ചൊല്ലാം
നെറുകിൽ തഴുകാം അഴകേ പാറിവാ
ഓടക്കുഴൽനാദമെങ്ങു തേടിവന്നു നീ
പരിഭവനിറമണിയും രാഗമാണു നീ
ഓടക്കുഴൽനാദമെങ്ങു തേടിവന്നു നീ
പരിഭവനിറമണിയും രാഗമാണു നീ
ഒഴുകും കവിളിൽ മായ്ക്കാം മിഴിനീർ
ഒരു രാവിൽ ചൂടും പൂവിൻ ഗന്ധം നൽകാം
ഒരു മഞ്ഞിൽ വീശും തെന്നൽ പോലെ മൂടാം
നെറുകിൽ തഴുകാം അഴകേ പാറിവാ

Song information

വർഷം: 2026

സംഗീതം: ലീല ഗിരീഷ് കുട്ടൻ

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: വിജയ് യേശുദാസ്, ഹരിത ഹരീഷ്‌

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: വെള്ളേപ്പം

Explore this song