Malayalam lyrics
ആ നല്ല നാളിനി തുടരുമോ ആ കൈകളാലെന്നെ തഴുകുമോ ഈ ജന്മമാമിടവഴികളിൽ നീ മൗനമായതു വെറുതെയോ നേരാണേ നോവാണെന്നേ നെഞ്ചിൽ തീയാണേ രാവാണെന്നേ പോകാതെ നിഴലാകും മുൻപേ നിറമേകാതെ നീ മായല്ലേ ആ നല്ല നാളിനി തുടരുമോ ആ കൈകളാലെന്നെ തഴുകുമോ ഈ ജന്മമാമിടവഴികളിൽ നീ മൗനമായതു വെറുതെയോ നിലാവിൽ നീലനൂലുമായ് കിനാവിൽ നീ വരാതെയായ് തുളുമ്പും മേഘദൂതുമായ് പിടഞ്ഞു രാവിലേകയായ് ഓർമ്മകൾ മെല്ലെ നോവായി മാറി ആരാരും വന്നേയില്ലെന്നുള്ളിൽ നേരായി പലനാൾ ചേർത്തുവെച്ചൊരീ പൊൻകനവുകൾ എന്റെയുള്ളിൽ എങ്ങോ നോവുകൾ അന്നുമിന്നുമെന്നും നീറിയ നൊമ്പരങ്ങളായി ഓ മെല്ലെമെല്ലെ നമ്മൾ നേടിയ വർണ്ണജാലകങ്ങൾ നീറിയ നെഞ്ചിലാഴമായി വാടിയ മൺചുരങ്ങളായി ദിനങ്ങൾ നീറി മൂകമായ് നിറങ്ങൾ നിന്റെ മാത്രമായ് മയങ്ങും മൗനനോവുമായ് അലഞ്ഞൂ ഞാനനാഥയായ് ആരു നീയെന്റെ ആകാശമാകെ മോഹങ്ങൾ താനേ പോയി ഒന്നും മിണ്ടാതെ പലനാൾ ചേർത്തുവെച്ചൊരീ പൊൻകനവുകൾ എന്റെയുള്ളിൽ എങ്ങോ നോവുകൾ അന്നുമിന്നുമെന്നും നീറിയ നൊമ്പരങ്ങളായി ഓ മെല്ലെമെല്ലെ നമ്മൾ നേടിയ വർണ്ണജാലകങ്ങൾ നീറിയ നെഞ്ചിലാഴമായി വാടിയ മൺചുരങ്ങളായി
Song information
വർഷം: 2026
സംഗീതം: ലീല ഗിരീഷ് കുട്ടൻ
ഗാനരചന: ദിനു മോഹൻ
ഗായകർ: വിനീത് ശ്രീനിവാസൻ, എമി എഡ്വിൻ
വരികൾ: ജിജാ സുബ്രമണ്യൻ
യൂട്യൂബ് ഓഡിയോ: അജയ് മേനോൻ
Album: വെള്ളേപ്പം
Explore this song
- Film / album: വെള്ളേപ്പം
- Composer: ലീല ഗിരീഷ് കുട്ടൻ
- Lyricist: ദിനു മോഹൻ