Malayalam lyrics
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ തുടുത്തപ്പമൊന്ന് തിരക്കേറുമീ തെരുപ്പാതയിൽ അരിക്കൂട്ടൊരുങ്ങ് മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ തുടുത്തപ്പമൊന്ന് തിരക്കേറുമീ തെരുപ്പാതയിൽ അരിക്കൂട്ടൊരുങ്ങ് ഓരോ പൂരവും ആരവും ഏകണ താരണി ഊരിൽ തേക്കിൻ കാടതു ചുറ്റണ നാടിതു മിണ്ടണ നേരം മൊഴിക്കൊക്കെയും വേഗം മിടിക്കുന്നൊരീ താളം തിരുപ്പള്ളിയിൽ കൂടാം പെരുന്നാളിന് കാണാം മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ തുടുത്തപ്പമൊന്ന് തിരക്കേറുമീ തെരുപ്പാതയിൽ അരിക്കൂട്ടൊരുങ്ങ് താനെ തന്താനാനെ തന്താനാനേ തന്താനാനേ താനാനാനേ താനാനാനാനേ തക തന്താനാനേ താനാനാനേ താനാനാനാനേ താരകപ്പുന്നെല്ലാൽ കല്ലുരലിൽ കുത്തിക്കുത്തി തുള്ളി അന്തിക്കള്ളൊഴിച്ച് മാവു കൂട്ടീട്ട് വെണ്ണിലാവിൽ വേകും വെള്ളയപ്പത്തിങ്കൾ നിന്റെ കൈയ്യാൽ ചുട്ടതാണോ സുന്ദരിപ്പെണ്ണേ വെണ്ണിലാവിൽ വേകും വെള്ളയപ്പത്തിങ്കൾ നിന്റെ കൈയ്യാൽ ചുട്ടതാണോ സുന്ദരിപ്പെണ്ണേ തകതകതെയ് തൊട്ടുപോയാൽ പട്ടുപോലെ തോന്നുമീയപ്പം നിന്റെയൊപ്പം കട്ടെടുക്കാൻ തോന്നലാണിപ്പം കൊതി കൊണ്ടപ്പം കുടൽ വെന്തപ്പം ഹായ് മുന്നിൽ വെള്ളേപ്പം ഇനിയപ്പപ്പം ഇലയിട്ടപ്പം തുടു തുമ്പപ്പൂവപ്പം മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ തുടുത്തപ്പമൊന്ന് തിരക്കേറുമീ തെരുപ്പാതയിൽ അരിക്കൂട്ടൊരുങ്ങ്
Song information
വർഷം: 2026
സംഗീതം: ലീല ഗിരീഷ് കുട്ടൻ
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: ജോബ് കുര്യൻ, സുധി നെട്ടൂർ
വിശദവിവരങ്ങൾ: ബാലമുരളി
വിഡിയോ: ഗാനസ്നേഹി
Album: വെള്ളേപ്പം
Explore this song
- Film / album: വെള്ളേപ്പം
- Composer: ലീല ഗിരീഷ് കുട്ടൻ
- Lyricist: മനു മഞ്ജിത്ത്