Malayalam lyrics
വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ നമ്മിൽ നിറഞ്ഞൊരീ സ്നേഹം.... (വെറുമൊരു.... ) മണ്ണിലെ മായുന്ന ചിത്രമല്ല ഞെട്ടറ്റു വീഴുന്ന സൂനമല്ല.... മണ്ണിലെ മായുന്ന ചിത്രമല്ല ഞെട്ടറ്റു വീഴുന്ന സൂനമല്ല.... ജന്മാന്തരങ്ങൾ തൻ പുണ്യമാണീ സ്നേഹം... ഓ...... വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ നമ്മിൽ നിറഞ്ഞൊരീ സ്നേഹം.... കാർകൊണ്ട മാനവും പെയ്തൊഴിഞ്ഞു ദൂരെ ശാരദാകാശം നിറം ചൊരിഞ്ഞു.... (കാർകൊണ്ട....) പാർവണത്തിങ്കളും പാതിരാപ്പൂക്കളും.... പാർവണത്തിങ്കളും പാതിരാപ്പൂക്കളും.. കണ്ണോടു കൺ നോക്കി നിന്നു... കണ്ണോടു കൺ നോക്കി നിന്നു... വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ നമ്മിൽ നിറഞ്ഞൊരീ സ്നേഹം.... മണ്ണിൽ പതിഞ്ഞ കാൽപ്പാടു് നോക്കി ഇന്നു നീയെന്റെ പിന്നേ നടന്നു വന്നു.. (മണ്ണിൽ പതിഞ്ഞ....) ഓ... ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും.... ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും.... നീയെന്റെ ജീവനിൽ ചാർത്തിനിന്നു... നീയെന്റെ ജീവനിൽ ചാർത്തിനിന്നു... വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ നമ്മിൽ നിറഞ്ഞൊരീ സ്നേഹം....
Song details
വർഷം: 2013
സംഗീതം: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചന: ദേവദാസ്
ഗായകർ: സുജാത മോഹൻ
വരികൾ: കല്യാണി
Album: ക്ലിയോപാട്ര
- Singer: സുജാത മോഹൻ
- Film / album: ക്ലിയോപാട്ര
- Composer: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
- Lyricist: ദേവദാസ്