Malayalam lyrics

നീലക്കാർമുകിൽ പീലി നീ കണ്ടോ
ചേലൊക്കും തിരുമെയ് കണ്ടോ...
വാനമേ നിന്നിൽ എൻ കണ്ണൻ
മായാ ജാലമാടുന്നുണ്ടോ...
ജാലമാടുന്നുണ്ടോ.....
തംബുരു തേടുന്ന താളം പോലും
ശ്യാമമയം ചാരേ....
ഗിരിധര ലയ രാഗാർദ്രം...
മീരാ മനം.....
തംബുരു തേടുന്ന താളം....
ചാരെ വരും മാരുതൻ
കാതിലോതുമീ...
ചാരുശീല പോലെയെൻ
പ്രണയസ്മൃതികൾ അമൃതമായ്...
ഗംഗ തൻ കുളിരും തിങ്കളും അണിയും
ശങ്കരാ....
നിൻ പദം അണയും എൻ തപം
അറിയാൻ നീ വരൂ ....
ദേവാ...കനിയൂ....
ഗംഗ തൻ കുളിരും തിങ്കളും അണിയും
ശങ്കരാ....
മോഹമാല കോർത്തു ഞാൻ
കാത്തിരുന്നു പോയ്‌...
നീ വരാതെൻ ജീവരാഗപ്പൂ
കൊഴിഞ്ഞു പോയ്‌....
(മോഹമാല....)
പാരിജാതങ്ങൾ ചൂടും
ചൈത്ര സൗരഭം....
പകരുമീറൻ കാറ്റു പോൽ
നീ പോരൂ..നാഥാ...
(പാരിജാതങ്ങൾ....)
ജീവനിൽ....

Song video

Watch on YouTube

Song details

വർഷം: 2013

സംഗീതം: സംഗീത വർമ

ഗാനരചന: ബൽറാം ഏറ്റിക്കര

ഗായകർ: സയനോര ഫിലിപ്പ്, മഞ്ജരി, സൗമ്യ രാമകൃഷ്ണൻ

അഭിനേതാക്കൾ: അശ്വതി

വരികൾ: കല്യാണി

Album: ക്ലിയോപാട്ര