Malayalam lyrics

വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം
(വെറുമൊരു തളിരല്ല)
മണ്ണിലെ മായുന്ന ചിത്രമല്ല
ഞെട്ടറ്റു വീഴുന്ന സൂനമല്ല
(മണ്ണിലെ മായുന്ന)
ജന്മാന്തരങ്ങൾ തൻ പുണ്യമാണീ സ്നേഹം
ഓ....
(വെറുമൊരു തളിരല്ല)
കാർ കൊണ്ട വാനവും പെയ്തൊഴിഞ്ഞു
ദൂരെ ശാരദാകാശം നിറം ചൊരിഞ്ഞു
(കാർ കൊണ്ട)
പാർവണ തിങ്കളും പാതിരാപൂക്കളും (2)
കണ്ണോടു കൺ നോക്കിനിന്നു (2)
(വെറുമൊരു തളിരല്ല)
മണ്ണിൽ പതിഞ്ഞ കാൽ‌പ്പാടു നോക്കി
ഇന്നു നീയെന്റെ പിന്നിൽ നടന്നു വന്നു
(മണ്ണിൽ)
ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും (2)
നീയെന്റെ ജീവനിൽ ചാർത്തി നിന്നു (2)
(വെറുമൊരു തളിരല്ല)

Song video

Watch on YouTube

Song details

വർഷം: 2013

സംഗീതം: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)

ഗാനരചന: ദേവദാസ്

ഗായകർ: ജി വേണുഗോപാൽ, സുജാത മോഹൻ

അഭിനേതാക്കൾ: വിനീത്, അശ്വതി

വിശദവിവരങ്ങൾ: രാജഗോപാൽ

വിഡിയോ: ഗാനസ്നേഹി

Album: ക്ലിയോപാട്ര