Malayalam lyrics
രാസലീലാംഗ ഭാവ ശൃംഗാര രാധികേ നിന്റെ സ്വന്തം... പ്രേമ സംഗീത രാജ സഞ്ചാര ഗോപികാ വസന്തം... ഗമനീ കമനീയ യമുനാ നീരത്തിൽ കൗതുക പൂർണ്ണിമയായ്...നീയെൻ കൗസ്തുഭ മഞ്ജിമയായ്.... രാസലീലാംഗ ഭാവ ശൃംഗാര രാധികേ നിന്റെ സ്വന്തം..... രാധേ ശ്യാമിൻ ബാംസുരി ചൂടും ഗാഥാ മധുരം ഞാനല്ലേ.... എന്നും യദുവിൻ പ്രണയം തേടും.... ഗോപീ ഹൃദയം നീയല്ലേ... ഉം...കാംബോജിപോൽ ഹരിസംഗമം ശ്രുതിയായ് വരില്ലേ.... കാളിന്ദി പോൽ ഹരിചന്ദനം കുളിരാൻ തൊടില്ലേ.... എൻ ഉയിരിൻ ഉടലിൽ തളയണിയുമണിമ അനുരാഗം... രാസലീലാംഗ ഭാവ ശൃംഗാര രാധികേ നിന്റെ സ്വന്തം..... ചാരെ രാവിൻ നീലനികുഞ്ജം ലീലാലോലം പടരുമ്പോൾ... കണ്ണൻ മായാ മോഹവിലോലൻ... വിണ്ണിൻ തൂവെണ്ണ കവരുമ്പോൾ ... നിൻ ദ്വാപരം ഛിൽ ഛിൽ ഛിലം എൻ താളമാർന്നൂ.... നിൻ പാൽക്കുടം മെയ് തൈക്കുടം എൻ നെഞ്ചു ചേർന്നൂ... വിൺ മനസ്സിൻ വനിയിൽ മലരണിയുമണിമ അനുരാഗം... രാസലീലാംഗ ഭാവ ശൃംഗാര രാധികേ നിന്റെ സ്വന്തം..... സാമാരിപാമ പനിധനി സാ ഗാഗ മാമ ഗാരി സാസ നീ പ മാമ പാപ ഗാഗ മാമ രിസരീ.... നിനിനി സസസ രിരിരി ഗാമ രിസരീ സസസ നിനിനി പപപ മപമ പനിധനിസാ...(3)
Song video
Song details
വർഷം: 2013
സംഗീതം: സംഗീത വർമ
ഗാനരചന: ആർ കെ ദാമോദരൻ
ഗായകർ: കെ ജെ യേശുദാസ്, സംഗീത വർമ
രാഗം: വൃന്ദാവന സാരംഗ
അഭിനേതാക്കൾ: സ്വർണ്ണലത
വിശദവിവരങ്ങൾ: രാജഗോപാൽ
വിഡിയോ: ഗാനസ്നേഹി
Album: ക്ലിയോപാട്ര
- Singer: കെ ജെ യേശുദാസ്
- Singer: സംഗീത വർമ
- Film / album: ക്ലിയോപാട്ര
- Composer: സംഗീത വർമ
- Lyricist: ആർ കെ ദാമോദരൻ