Malayalam lyrics
വെള്ളി തൂവൽ ഇതളായ് നീയെൻ കണ്ണിൽ ചിമ്മി മിന്നൽ പോലെ മുല്ലച്ചോട്ടിൻ ചില്ലത്തണ്ടിൽ ചായും കാറ്റിൻ ഗന്ധം പോൽ നീ അകതാരിതളിൽ നിറവാർന്നഴകായ് പതിയേ പതിയേ എന്നിൽ അലിയാൻ ആരാരും അറിയാതെൻ ഉള്ളിൽ ചേരും മഴയായ് നീ കുളിരായ് ഞാൻ ഉള്ളിൽ പടരും ഇരവും നീ പകലും നീ ഉയിരായ് നീ വെയിലും നീ മുകിലും നീ ചേലായ് പെണ്ണേ വെള്ളി തൂവൽ ഇതളായ് നീയെൻ കണ്ണിൽ ചിമ്മി മിന്നൽ പോലെ പതിവായ് നാം പലനേരം പകൽവഴിയിൽ പറവകളായ് പുലർമഞ്ഞിൽ ജനലരികിൽ നിനവുകളായി എന്നരികിൽ നീ ആരാരോ നീയാരോ എൻ വഴികളിൽ ഒരു പുഞ്ചിരിയായ് നീ പെണ്ണേ ആരാരോ നീയാരോ അഴകേ നീ വരുമോയെന്നുള്ളിൽ ചേരാൻ എൻ വെയിലഴകേ നിൻ കവിളിണയിൽ ഞാൻ മുകിലായെന്നും എൻ മഴയഴകേ നിൻ ചെറുചിരിയിൽ നീയാകാശമായ് ആരാരും അറിയാതെൻ ഉള്ളിൽ ചേരും മഴയായ് നീ കുളിരായ് ഞാൻ ഉള്ളിൽ പടരും ഇരവും നീ പകലും നീ ഉയിരായി നീ വെയിലും നീ മുകിലും നീ ചേലായ് പെണ്ണേ വെള്ളി തൂവൽ ഇതളായ് നീയെൻ കണ്ണിൽ ചിമ്മി മിന്നൽ പോലെ മുല്ലച്ചോട്ടിൻ ചില്ലത്തണ്ടിൽ ചായും കാറ്റിൻ ഗന്ധം പോൽ നീ അകതാരിതളിൽ നിറവാർന്നഴകായ് പതിയേ പതിയേ എന്നിൽ അലിയാൻ ആരാരും അറിയാതെൻ ഉള്ളിൽ ചേരും മഴയായ് നീ കുളിരായ് ഞാൻ ഉള്ളിൽ പടരും ഇരവും നീ പകലും നീ ഉയിരായി നീ വെയിലും നീ മുകിലും നീ ചേലായ് പെണ്ണേ
Song video
Song details
വർഷം: 2026
സംഗീതം: എം പി പ്രശാന്ത് മോഹൻ
ഗാനരചന: ശ്യാം മംഗലത്ത്
ഗായകർ: വിനീത് ശ്രീനിവാസൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ക്ലാ ക്ലാ ക്ളീ ക്ളീ നസ്രിയ തിരിഞ്ഞു നോക്കി
- Singer: വിനീത് ശ്രീനിവാസൻ
- Film / album: ക്ലാ ക്ലാ ക്ളീ ക്ളീ നസ്രിയ തിരിഞ്ഞു നോക്കി
- Composer: എം പി പ്രശാന്ത് മോഹൻ
- Lyricist: ശ്യാം മംഗലത്ത്