Malayalam lyrics

കാറ്റിൻ കൈയ്യിൽ താലോലമായ് ആടാം
പുല്ലാങ്കുഴൽ പാട്ടുമായി ആടിപ്പാടീടാം
കാടും മേടും കര കവിയണൊരാറും
പറകൊട്ടും തുടി കൊട്ടും ശിങ്കാരിമേളം
ചെണ്ടമേളം നാദസ്വരവും
ചാടിത്തുള്ളണ ബാൻഡു മേളം
തീരം തേടി നീങ്ങും ഓളം
കൂടെക്കൂട്ടാതെ പോയില്ലേ നീ
ആമ്പൽ പൂക്കണ നേരം വന്നേ
കൂടെ കൂട്ടാം ചങ്ങായീ
രാക്കിളി പാടണ കുളിരണിയണ രാവിൽ
തീക്കനൽ ചൂടിൽ നൃത്തമാടിടാം
രാവിന്റെ കൂട്ടിനായ് മിന്നാമിന്നി മിന്നണ്
താളം കൊട്ടി ആട്ടം ആടി കൂടെ ചേർന്നിടാം
താനന നാനേ തന്നാ നന്നാ നാനേ
താനന നാനേ തന്നാ നന്നാ നാ
താനന നാനേ തന്നാ നന്നാ നാനേ
തന്നാ നന്നാ തന്നാ നന്നാ തന്നാ നന്നാനാ
ക്ലാ ക്ലാ ക്ലീ ക്ലീ ഈണം മൂളി
പൂനിലാവത്തെ രാപ്പാടികൾ
നീലമേഘം നടനമാടി
കണ്ണു ചിമ്മാതെ പൊന്നമ്പിളി
പൂമരം പൂക്കണ നേരമായി
ചാമരം വീശുവാൻ കാറ്റു വന്നു
മണ്ണിലും വിണ്ണിലും ആഘോഷമായ്
കൂട്ടരേ കൂടെ വരൂ
രാക്കിളി പാടണ കുളിരണിയണ രാവിൽ
തീക്കനൽ ചൂടിൽ നൃത്തമാടിടാം
രാവിന്റെ കൂട്ടിനായ് മിന്നാമിന്നി മിന്നണ്
താളം കൊട്ടി ആട്ടം ആടി കൂടെ ചേർന്നിടാം
കാറ്റിൻ കൈയ്യിൽ താലോലമായ് ആടാം
പുല്ലാങ്കുഴൽ പാട്ടുമായി ആടിപ്പാടീടാം
കാടും മേടും കര കവിയണൊരാറും
പറകൊട്ടും തുടി കൊട്ടും ശിങ്കാരിമേളം
ചെണ്ടമേളം നാദസ്വരവും
ചാടിത്തുള്ളണ ബാൻഡു മേളം
തീരം തേടി നീങ്ങും ഓളം
കൂടെക്കൂട്ടാതെ പോയില്ലേ നീ
ആമ്പൽ പൂക്കണ നേരം വന്നേ
കൂടെ കൂട്ടാം ചങ്ങായീ
രാക്കിളി പാടണ കുളിരണിയണ രാവിൽ
തീക്കനൽ ചൂടിൽ നൃത്തമാടിടാം
രാവിന്റെ കൂട്ടിനായ് മിന്നാമിന്നി മിന്നണ്
താളം കൊട്ടി ആട്ടം ആടി കൂടെ ചേർന്നിടാം
രാക്കിളി പാടണ കുളിരണിയണ രാവിൽ
തീക്കനൽ ചൂടിൽ നൃത്തമാടിടാം
രാവിന്റെ കൂട്ടിനായ് മിന്നാമിന്നി മിന്നണ്
താളം കൊട്ടി ആട്ടം ആടി കൂടെ ചേർന്നിടാം
താനന നാനേ തന്നാ നന്നാ നാനേ
താനന നാനേ തന്നാ നന്നാ നാ
താനന നാനേ തന്നാ നന്നാ നാനേ
തന്നാ നന്നാ തന്നാ നന്നാ തന്നാ നന്നാനാ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: എം പി പ്രശാന്ത് മോഹൻ

ഗാനരചന: ഹരിനാരായണൻ കെ എം

ഗായകർ: സിതാര കൃഷ്ണകുമാർ, എം പി പ്രശാന്ത് മോഹൻ, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ക്ലാ ക്ലാ ക്ളീ ക്ളീ നസ്രിയ തിരിഞ്ഞു നോക്കി