Malayalam lyrics

കാണാമലരേ പറയാതകലെ മായാതെ
മായാനദി നിൻ ആഴം തിരയും നോവാതെ
ദൂരെ നീയേ നീഹാരമേ
വാനിൽ ചായും വെൺ താരമേ ചെന്താമരേ
കാണാമലരേ പറയാതകലെ മായാതെ
കണ്ണാം കണ്ണാടിയിൽ കാണാം കഥ ആയിരം
നിറയും കൺപീലിയിൽ
ഇവളൊരു നറുമുത്തം പകരും
ആരാരും കാണാതെ
എൻ കവിളാകെ നീ ചുംബനമരുളും പതിയെ
എൻ ഓമൽ തുമ്പീ പൊന്നോലത്തുമ്പീ
ആരോടൊന്നും മിണ്ടാതെന്തേ
കിളിവാതിലിലലിവോടണയൂ
എൻ ഓമൽ തുമ്പീ പൊന്നോലത്തുമ്പീ
ആരോടൊന്നും മിണ്ടാതെന്തേ
കിളിവാതിലിലലിവോടണയൂ
ആനന്ദമേ ആരാധികേ
കാണാമലരേ പറയാതകലെ മായാതെ
മായാനദി നിൻ ആഴം തിരയും നോവാതെ
ദൂരെ നീയേ നീഹാരമേ
വാനിൽ ചായും വെൺ താരകേ ചെന്താമരേ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: എം പി പ്രശാന്ത് മോഹൻ

ഗാനരചന: ആർ ജെ രജിൻ

ഗായകർ: വൈക്കം വിജയലക്ഷ്മി, നകുൽ നാരായൺ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ക്ലാ ക്ലാ ക്ളീ ക്ളീ നസ്രിയ തിരിഞ്ഞു നോക്കി