Malayalam lyrics
ഉം.... ആ വിധം പെണ്ണുങ്ങള് ഭൂമിലുണ്ടോ മാനത്തുന്നെങ്ങാനും പൊട്ടിവീണോ വന്നാട്ടേ പോയ്നോക്കാം തങ്കക്കുടം ഈ വയറും തലയും ഞാന് സൂക്ഷിച്ചോളാം വണ് ടൂ ത്രീ ഫോര് പൊന്നിന് കട്ടയാണെന്നാലും നെഞ്ചില് കൊണ്ടാല് മറിഞ്ഞു വീഴും പൊന്നിന് സൂചിയാണെന്നാലും കണ്ണില് കൊണ്ടാല് മുറിഞ്ഞു നോവും പൊന്നിപ്പെണ്ണേ... പൊങ്ങിപ്പൊങ്ങി... പൊന്നിപ്പെണ്ണേ പൊങ്ങിപ്പൊങ്ങി മാനം മുട്ടല്ലേ പൊരുളും കരളും കവര്ന്നെടുത്തു കൊല്ലിച്ചേക്കല്ലേ ആഹാഹാ...ആ ആ...ആഹാഹാഹാ..ആ... അല്ലിപ്പെണ്ണിന് അവതാരത്തിനു വെല്ലാനായിട്ടാരുണ്ട് ഇടത്തു വെച്ചാല് വലത്തു മാറും കഴുത്തുപോകും സൂക്ഷിച്ചോ അടുത്തു കേറീട്ടടുത്തുമാറീ തൊടുത്തുവീഴ്ത്തും നോക്കിക്കോ പതിനെട്ടടവില് പമ്പരമുറയില് പയറ്റിനോക്കാം വന്നാട്ടേ ആഹാഹാ...ആ ആ ...ആഹാഹാഹാ..ആ... ചുരിക തടുക്കാം വാളു തടുക്കാം ഉറുമി തടുക്കാം ചങ്ങാതീ കണ്മുനകൊണ്ടൊരു കവണയെറിഞ്ഞാല് ജന്മം പോകും ചങ്ങാതീ അവളുടെ കണ്മുനകൊണ്ടൊരു കവണയെറിഞ്ഞാല് ജന്മം പോകും ചങ്ങാതീ പൊന്നിന് കട്ടയാണെന്നാലും നെഞ്ചില് കൊണ്ടാല് മറിഞ്ഞു വീഴും ആഹാ പൊന്നിന് സൂചിയാണെന്നാലും കണ്ണില് കൊണ്ടാല് മുറിഞ്ഞു നോവും
Song video
Song details
വർഷം: 2026
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: മുരളി ഗോപി, ദീപക് ബ്ലൂ, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: അനന്തൻ കാട്
- Singer: മുരളി ഗോപി
- Singer: ദീപക് ബ്ലൂ
- Singer: കോറസ്
- Film / album: അനന്തൻ കാട്
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ