Malayalam lyrics

പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ
പ്രണയത്തിൻ ശൃംഖല
നിർവൃതി തൻ അപാരതയുടെ
നിർമ്മല സ്വപ്ന മേഘല
ആ മുരളീധരന്റെ ഉജ്ജ്വല
പ്രേമ വൃന്ദാവനികയിൽ
സ്വപ്നവും കാത്തിരുന്നിടുന്നൊരു
കൊച്ചു രാധയായ്തീർന്നു ഞാൻ (പൊട്ടു)
അത്‌ഭുതമിന്നാ വേഴ്ച മൂലമൊ-
രപ്സരസ്സായി തീർന്നു ഞാൻ
എന്നെയും കൂടി വിസ്മരിച്ചിതാ
വിണ്ണിലേയ്ക്കുയരുന്നു ഞാൻ (പൊട്ടു

Song video

Watch on YouTube

Song details

വർഷം: 1967

സംഗീതം: കെ രാഘവൻ

ഗാനരചന: ചങ്ങമ്പുഴ

ഗായകർ: പി ലീല

അഭിനേതാക്കൾ: ഷീല, കമലാദേവി

വരികൾ: സൂസി

Album: രമണൻ