Malayalam lyrics

ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായി
കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ?
നിസ്തുല നിന്നെ നീയായിട്ടു കാണുവാന്‍
അത്രയ്ക്കുയര്‍ന്നിട്ടില്ലന്യരാരും
തങ്കക്കിനാവില്‍ നീ താലോലിയ്ക്കുന്നൊരു
സങ്കല്‍പ്പലോകമല്ലീയുലകം
ഏകാന്തകാമുകാ.....
നേരിന്റെ നേരിയ വെള്ളിവെളിച്ചത്തില്‍
നീയിന്നൊരു ദേവനായിരിക്കാം
എന്നാലതൊന്നും അറിയുകയില്ലാരും
ഇന്നതുകൊണ്ടു നീ പിന്മടങ്ങൂ
ഏകാന്തകാമുകാ.....

Song video

Watch on YouTube

Song details

വർഷം: 1967

സംഗീതം: കെ രാഘവൻ

ഗാനരചന: ചങ്ങമ്പുഴ

ഗായകർ: ശാന്ത പി നായർ

അഭിനേതാക്കൾ: കമലാദേവി

വരികൾ: ശ്രീദേവി

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: രമണൻ