Malayalam lyrics

ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
അവനിയില്‍ ഞാനാരൊരാട്ടിടയന്‍(2)
അവഗണിതേകാന്ത ജീവിതാപ്തന്‍
അവനിയില്‍ ഞാനാരൊരാട്ടിടയന്‍
അവഗണിതേകാന്ത ജീവിതാപ്തന്‍
അവളോ വിശാല ഭാഗ്യാതിരേഖ
പവിഴപ്പൂങ്കാവിലെ രത്നവല്ലി
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ഒരു പൊന്മുകിലുമായ്‌ ഒത്തു ചേര്‍ന്നു (2)
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
ഒരു പൊന്മുകിലുമായ്‌ ഒത്തു ചേര്‍ന്നു
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
അതു വന്നീ പുല്‍ത്തുമ്പില്‍ ഊര്‍ന്നു വീണാല്‍
അതു മഹാ സാഹസമായിരിക്കും
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല

Song video

Watch on YouTube

Song details

വർഷം: 1967

സംഗീതം: കെ രാഘവൻ

ഗാനരചന: ചങ്ങമ്പുഴ

ഗായകർ: കെ പി ഉദയഭാനു

അഭിനേതാക്കൾ: പ്രേം നസീർ

വരികൾ: സൂസി

Album: രമണൻ