Malayalam lyrics

വാര്‍മുടിപിന്നിത്തരാം വാല്‍ക്കണ്ണെഴുതിത്തരാം
സംഗീത പാഠം നല്‍കാം ശൃംഗാരപ്പൂമകളേ
സമ്മതം നല്‍കാമോ നീ മധുരഹാര്‍മ്മോണ്യമേ
വാര്‍മുടി........
അരയക്കുടിയുടെ കാംബോജിയുണ്ട്
ശെമ്മാങ്കുടിയുടെ പൊന്‍ തോടിയുണ്ട്
രവിശങ്കര്‍ വായിച്ച ദര്‍ബാരിയുണ്ട്
രാഗങ്ങള്‍ ഓമനയ്ക്കു അനുരാഗം മേമ്പൊടിക്ക്
സകല.. കലാവല്ലഭന്‍ ഞാന്‍
സകലകലാവല്ലഭന്‍ കലാവല്ലഭന്‍
വാര്‍മുടി.....
ബാലസരസ്വതിതന്‍ തില്ലാനയുണ്ട്
യാമിനിസുന്ദരിതന്‍ കുച്ചിപ്പുടിയുണ്ട്
യമുനതന്‍ തീരത്തെ കോല്‍ക്കളിയുണ്ട്
ഏതുതാളവുമുണ്ട് ഇലത്താളം വേറെയുണ്ട്
സകല.. കലാവല്ലഭന്‍ ഞാന്‍
സകലകലാവല്ലഭന്‍ കലാവല്ലഭന്‍
വാര്‍മുടി.....

Song video

Watch on YouTube

Song details

വർഷം: 1977

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ പി ബ്രഹ്മാനന്ദൻ

രാഗം: കാംബോജി

വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര

Album: ഭാര്യാവിജയം