Malayalam lyrics
ഉയിരിൻ്റെ പാതിയായ് ഉണരുന്ന സ്നേഹമേ തോരാത്ത നീരാണു നീ തിരിനൂലിൻ തുമ്പിലെ നനവെന്ന പോലെ നീ തെളിയാവൂ എന്നും കൺകളിൽ നോവിലും വേവിലും നീറിടും നീരുമായ് പ്രിയമൊരാൾ ജീവനിൽ കലരുവാൻ വരികയോ ഉയിരിലെ ചില്ലയിൽ ഉലയുമീ ഇലകളിൽ തരളമാം വാക്കിനാൽ പതിയെ നീ പുൽകുമോ ചെറുചിരിയുടെ വെയിൽ ഒളിചിതറിയ പകൽ തീരങ്ങളിൽ നീയൊരാൾ തിര തഴുകിയ മണൽ തരികളിൽ ഒരു നിഴൽ നീയെന്നുമെൻ കാവലായ് പറയാനുള്ളതിൽ പലതും മൗനമായ് പിരിയാൻ വയ്യിനി മതി വരാ പ്രണയമേ ഉയിരിലെ ചില്ലയിൽ ഉലയുമീ ഇലകളിൽ തരളമാം വാക്കിനാൽ പതിയേ നീ പുൽകുമോ കനലു ചൂടിയ കനവിൽ കുടയിലേറിയ പോലെ മൊഴികളാൽ നാം അകമേ ഒഴുകിടാമൊരു വഴിയേ
Song video
Song details
വർഷം: 2026
സംഗീതം: രാജ്കുമാർ രാധാകൃഷ്ണൻ
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകർ: കെ എസ് ഹരിശങ്കർ, നിത്യ മാമ്മൻ, ഹിനിത ഹിലരി, കൃസ്തകല, അമൃത സുധീഷ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഈ തനിനിറം
- Singer: കെ എസ് ഹരിശങ്കർ
- Singer: നിത്യ മാമ്മൻ
- Singer: ഹിനിത ഹിലരി
- Singer: കൃസ്തകല
- Singer: അമൃത സുധീഷ്
- Film / album: ഈ തനിനിറം
- Composer: രാജ്കുമാർ രാധാകൃഷ്ണൻ
- Lyricist: രാജീവ് ആലുങ്കൽ