Malayalam lyrics

അരുമക്കിടാവേ അരികിലെത്തൂ
അമ്മമടി കാത്തിരിപ്പൂ
അരുമക്കിടാവേ അരികിലെത്തൂ
അമ്മമടി കാത്തിരിപ്പൂ
ഉള്ളം തിരുവാതിര തുള്ളി
മദ്ധ്യേക വിളക്കാകെ തിരിഞ്ഞു
എൻ മനം നിറഞ്ഞു
അരുമക്കിടാവേ അരികിലെത്തൂ
അമ്മമടി കാത്തിരിപ്പൂ
ഒരു തെന്നൽ വന്നു താളമിട്ടു
മൗനം തുമ്പിയായ് പറന്നുയർന്നു
മാനം വെള്ളിമൊട്ട് വിരിഞ്ഞു മെല്ലെ
വിണ്ണകം വെണ്ണ പോലെ തുള്ളിച്ചിരുന്നു
ഞാനും നീയും നിറഞ്ഞ സന്ധ്യ
അമ്മക്കുറുകൽ അറിഞ്ഞതില്ല
അരുമക്കിടാവേ അരികിലെത്തൂ
അമ്മമടി കാത്തിരിപ്പൂ
ചന്ദനം മണക്കുന്ന ഉമ്മകൾ പെയ്യും
മുഖനിലാവോരത്ത് ഉണ്ണിയുറങ്ങീ
അമ്മ തൻ അമ്പോറ്റി കൺ തുറന്നു
അമ്മകമാകെ തളിർത്തു
അരുമക്കിടാവേ അരികിലെത്തൂ
അമ്മമടി കാത്തിരിപ്പൂ
ഉള്ളം തിരുവാതിര തുള്ളി
മദ്ധ്യേക വിളക്കാകെ തിരിഞ്ഞു
എൻ മനം നിറഞ്ഞു
അരുമക്കിടാവേ അരികിലെത്തൂ
അമ്മമടി കാത്തിരിപ്പൂ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)

ഗാനരചന: രമേശ് എസ് മകയിരം, ആശാ വാസുദേവൻ നായർ

ഗായകർ: നിത്യ മാമ്മൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: നാല്പതുകളിലെ പ്രണയം