Malayalam lyrics
തേനോളം രുചിയുള്ളൊരു ചുംബനമിനി വേണം ഉടലാകെ ഓരം ചേരും മൃദുഭാവം വേണം തേനോളം രുചിയുള്ളൊരു ചുംബനമിനി വേണം ഉടലാകെ ഓരം ചേരും മൃദുഭാവം വേണം ഉം..ഉം ചെഞ്ചുണ്ടിൽ നിറഞ്ഞു തുളുമ്പും മധുവുണ്ടു മയങ്ങും നേരം ഉടലാകെ ഓരം ചേരും മൃദുഭാവം വേണം തേനോളം.. തേനോളം..ഉം..ഉം... മഴ പെയ്തു നനഞ്ഞു തുഴയാൻ തോണികളാകേണം പിന്നെ വിരലൊന്നേൽ ചേർന്നു പിടിച്ചു ഇടവഴിയെത്തേണം മഴ പെയ്തു നനഞ്ഞു തുഴയാൻ തോണികളാകേണം പിന്നെ വിരലൊന്നേൽ ചേർന്നു പിടിച്ചു ഇടവഴിയെത്തേണം അവിടെ കൈയ്യാല മറവിലൊളിച്ചു കവിളാകെ കൽക്കണ്ടം പോൽ കടിച്ചു തിന്നേണം നിന്നെ കടിച്ചു തിന്നേണം പെണ്ണേ നിന്നോളം പുഞ്ചിരി തൂകും താരകമില്ലീ നിശയുടെ മടിയിൽ നിന്നോളം മണമുള്ളൊരു പൂക്കാലവുമില്ല ഒരു പൂക്കാലവുമില്ല..ഒരു പൂക്കാലവുമില്ല.. ആ...ആ..ആ..ആ.. തേനോളം രുചിയുള്ളൊരു ചുംബനമിനി വേണം ഉടലാകെ ഓരം ചേരും മൃദുഭാവം വേണം ചെഞ്ചുണ്ടിൽ നിറഞ്ഞു തുളുമ്പും മധുവുണ്ടു മയങ്ങും നേരം ഉടലാകെ ഓരം ചേരും മൃദുഭാവം വേണം തേനോളം.. തേനോളം.. തേനോളം രുചിയുള്ളൊരു ചുംബനമിനി വേണം ഉടലാകെ ഓരം ചേരും മൃദുഭാവം വേണം ഉം...ഉം..ഉം..
Song video
Song details
വർഷം: 2026
സംഗീതം: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചന: രമേശ് എസ് മകയിരം
ഗായകർ: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ), ശ്രേയ അന്ന ജോസഫ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: നാല്പതുകളിലെ പ്രണയം
- Singer: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
- Singer: ശ്രേയ അന്ന ജോസഫ്
- Film / album: നാല്പതുകളിലെ പ്രണയം
- Composer: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
- Lyricist: രമേശ് എസ് മകയിരം