Malayalam lyrics
ഹൃദയത്തിൽ നിന്നെ ഒരിക്കൽ പുണർന്നുറങ്ങാനായി തുറന്നു ഞാനേകജാലക വാതിൽ മരണം ഒരു വേള തിരയും വഴിയിൽ ഇരുൾപാതയോരത്ത് ഞാനും ഇരുളും നിലാവും നീ തന്ന കനവും രാമഴയിൽ പെയ്തു മറഞ്ഞു അന്തി മയങ്ങി ഉണർന്നപ്പോൾ വാതിൽ കടന്നെത്തി നിൻ ദേഹഗന്ധം എന്നരികെയെത്തിയ നിൻ ഭാവരൂപം ശലഭച്ചിറകേറാൻ കാത്തു നിന്നു എൻ മിഴികളിൽ ഒരു തുള്ളി മഴ നിറഞ്ഞു ആകാശത്തുള്ളിയായ് പെയ്തു വീണു ഹൃദയത്തിൽ നിന്നെ ഒരിക്കൽ പുണർന്നുറങ്ങാനായി തുറന്നു ഞാനേകജാലക വാതിൽ പെരുമഴ പെയ്യും മുഖങ്ങൾ മിഴിവാതിൽ മെല്ലെയടച്ചു ഞാൻ അഗ്നി പടർന്നൊരു മെയ്യിൽ മെല്ലെ നിൻ സങ്കല്പഗന്ധം പടർന്നു ഹൃദയത്തിൽ നിന്നെ ഒരിക്കൽ പുണർന്നുറങ്ങാനായി തുറന്നു ഞാനേകജാലക വാതിൽ മരണം ഒരു വേള തിരയും വഴിയിൽ ഇരുൾപാതയോരത്ത് ഞാനും ഇരുളും നിലാവും നീ തന്ന കനവും രാമഴയിൽ പെയ്തു മറഞ്ഞു
Song video
Song details
വർഷം: 2026
സംഗീതം: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചന: ആശാ വാസുദേവൻ നായർ
ഗായകർ: ഷഹബാസ് അമൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: നാല്പതുകളിലെ പ്രണയം
- Singer: ഷഹബാസ് അമൻ
- Film / album: നാല്പതുകളിലെ പ്രണയം
- Composer: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
- Lyricist: ആശാ വാസുദേവൻ നായർ