Malayalam lyrics
ഒടുവിലായ് നീ വന്ന വഴികളിൽ ഞാനിന്നു തിരയുന്നൂ ഒടുവിലായ് നീ വന്ന വഴികളിൽ ഞാനിന്നു തിരയുന്നൂ.. പരസ്പരം പങ്കിട്ട നിഴലുകൾ ..നിഴലുകൾ വെറുതേയിരുന്നേറെ നേരം തനിയേ നമ്മൾ വിരൽ തൊട്ടിരുന്നൊരാ ചെമ്പകച്ചോട്ടിൽ വെറുതേയിരുന്നേറെ നേരം തനിയേ നമ്മൾ വിരൽ തൊട്ടിരുന്നൊരാ ചെമ്പകച്ചോട്ടിൽ..ചെമ്പകച്ചോട്ടിൽ പതിയേ ..ഉം.. പതിയേ... പതിയേ പതിയേ ചുവടുകൾ എണ്ണിക്കളിച്ച വഴികളും പിന്നെ ..ഓടിയൊളിക്കാൻ തുനിഞ്ഞ തൊടികളും ജലമർമ്മരം തൊട്ടു വീണ്ടും നിന്നെ കാത്തിരിക്കുന്നു ഒടുവിലായ് നീ വന്ന വഴികളിൽ ഞാനിന്നു തിരയുന്നൂ... പെയ്തു തോരാതിരുന്ന തുലാമഴയിൽ മഴയിൽ...മഴയിൽ...മഴയിൽ... പെയ്തു തോരാതിരുന്ന തുലാമഴയിൽ മിഴി തുറന്നു ഞാൻ ഈ നേരവും നനുത്തൊരുമ്മയ്ക്കായ് കാത്തു നിന്നതും കൊത്തി വെയ്ക്കുന്നു ചെങ്കൽച്ചുമരിൻ നെറുകയിൽ പകലേ നീ പതിയേ മറയുക ഞങ്ങളീ വഴികൾ വീണ്ടും നടക്കട്ടെ വെറുതേയിരുന്നേറേ നേരം വെറുതേയിരുന്നേറെ നേരം തനിയേ നമ്മൾ വിരൽ തൊട്ടിരുന്നൊരാ ചെമ്പകച്ചോട്ടിൽ ചെമ്പകച്ചോട്ടിൽ
Song video
Song details
വർഷം: 2026
സംഗീതം: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചന: രമേശ് എസ് മകയിരം, ആശാ വാസുദേവൻ നായർ
ഗായകർ: കാഞ്ചന ശ്രീറാം
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: നാല്പതുകളിലെ പ്രണയം
- Singer: കാഞ്ചന ശ്രീറാം
- Film / album: നാല്പതുകളിലെ പ്രണയം
- Composer: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
- Lyricist: രമേശ് എസ് മകയിരം
- Lyricist: ആശാ വാസുദേവൻ നായർ