Malayalam lyrics
നാ...നാ..നാ ആവേശച്ചുവടുകൾ പൊളിക്കുമീ പാഴ് നിലങ്ങൾ ആഘോഷതിടമ്പുകൾ കിടുക്കവേ പോർത്തടത്തിൽ നീ പോരൂ ഈ പുകമഞ്ഞിൻ ചുരുളിയിൽ രാപാർക്കാൻ പലനാൾ വാ ചേരൂ ദൂരെയാകാശച്ചെരുവിലെ വെണ്മേഘം ചുവക്കാൻ പുകമറയുടെ അകതിരിയുടെ മലമറയുടെ കിളി തെളിയണ മതമറയുടെ കലവറയുടെ നുര പൊളിയണതോ അലമുറയിത് കലമുടച്ചിതു വളകിലുക്കിനു തല മുറിച്ചിട്ടു പടയണിയുടെ കുടുമണിയുടെ താളം കൊട്ടാൻ വാ അവ്യാസമില്ലാതെ ആവാസം കൂടാനായ് മതിലുകൾ ചാടി വാ മോളേ കിണ്ടാണ്ടം ചൊല്ലാതെ മിണ്ടാട്ടം മുട്ടാതെ കണ്ടോൻ്റെ പറമ്പിലു വാള് കൊണ്ടോട്ടിക്കുട്ടന്മാർ വണ്ടാനം ചെണ്ടയിൽ പണ്ടെങ്ങോ മാണ്ടിയ പോലെ വിട്ടോടാ മൂത്തോനെ ചത്താലും വേണ്ടില്ല അണ്ഡം കീറാനായ് പുകമറയുടെ അകതിരിയുടെ മലമറയുടെ കിളി തെളിയണ മതമറയുടെ കലവറയുടെ നുര പൊളിയണതോ അലമുറയിത് കലമുടച്ചിതു വളകിലുക്കിനു തല മുറിച്ചിട്ടു പടയണിയുടെ കുടുമണിയുടെ താളം കൊട്ടാൻ വാ പുകമറയുടെ അകതിരിയുടെ മലമറയുടെ കിളി തെളിയണ മതമറയുടെ കലവറയുടെ നുര പൊളിയണതോ അലമുറയിത് കലമുടച്ചിതു വളകിലുക്കിനു തല മുറിച്ചിട്ടു പടയണിയുടെ കുടുമണിയുടെ താളം കൊട്ടാൻ വാ
Song video
Song details
വർഷം: 2026
സംഗീതം: നിനോയ് വർഗ്ഗീസ്
ഗാനരചന: അനൂപ് മേനോൻ
ഗായകർ: പ്രണവം ശശി, ഹിമ്നാ ഹിലരി, ഹിനിത ഹിലരി, ശ്രീത് ക്ളീറ്റസ്, കെൻവർ ന്യൂനെസ്, അതുൽ സെബാസ്റ്റ്യൻ, കൃസ്തകല, അമൃത സുരേഷ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഈ തനിനിറം
- Singer: പ്രണവം ശശി
- Singer: ഹിമ്നാ ഹിലരി
- Singer: ഹിനിത ഹിലരി
- Singer: ശ്രീത് ക്ളീറ്റസ്
- Singer: കെൻവർ ന്യൂനെസ്
- Singer: അതുൽ സെബാസ്റ്റ്യൻ
- Singer: കൃസ്തകല
- Singer: അമൃത സുരേഷ്
- Film / album: ഈ തനിനിറം
- Composer: നിനോയ് വർഗ്ഗീസ്
- Lyricist: അനൂപ് മേനോൻ