Malayalam lyrics
ഓർമ്മ നിലാവ് പെയ്തു വീണ പാതകളിൽ മനമൊരു പാതിവിരിഞ്ഞ പൈതലാവുകയോ വെയിലല നേർത്തു പോകുമാദ്ര സന്ധ്യകളിൽ കനവിലെ നാലിറയങ്ങൾ തേടി നീങ്ങുകയോ ഹൃദയമുരുകും നിമിഷമതിലായ് തഴുകി വരുമൊരു സമീരനായ് ചിറകു തളരും ചെറിയ കിളിയിൽ തണലു തരുന്ന മുകിലമ്മയായ് പാതിരതൻ പടവിറങ്ങി നീന്തുകയോ മാനസമീ പകലിനൊത്തു നാട്ടു പൊയ്കയിൽ ഇളംകാറ്റിലാടുമിലചാർത്തു പോൽ പോയകാലമകമിതിൽ വരുമൊരു മഴ ചാറ്റലായെൻ വഴിത്താരയിൽ ഇനി തോർന്നിടാതെ ഉതിരുക നീ ഓർമ്മ നിലാവ് പെയ്തു വീണ പാതകളിൽ മനമൊരു പാതിവിരിഞ്ഞ പൈതലാവുകയോ വെയിലല നേർത്തു പോകുമാദ്ര സന്ധ്യകളിൽ കനവിലെ നാലിറയങ്ങൾ തേടി നീങ്ങുകയോ
Song video
Song details
വർഷം: 2026
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: കെ എസ് ഹരിശങ്കർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: അരൂപി
- Singer: കെ എസ് ഹരിശങ്കർ
- Film / album: അരൂപി
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ