Malayalam lyrics
രാഗി... രിസസാ ... സഗരി.... എവിടെയോ കണ്ടതല്ലേ ഇതുവരെ അകലെയല്ലേ നീ വന്ന നേരമോ ജീവൻ്റെ താളിലെ സൌവർണ്ണ രേഖയായ് മാറുന്നിതാ ഇതുവരെ തിരയലല്ലേ ഇനി മുതൽ അരികിലല്ലേ തീയും കുളിരായ് അറിയെ രാവും പകലായ് വിരിയെ ഓരോ ദിനവും പനിനീർ പൂപോലെ നോവും മദമായ് നിറഞ്ഞേ നേരും കനവായ് മിഴിയിൽ ഓരോ ദിനവും പനിനീർ പൂപോലെ എവിടെയോ കണ്ടതല്ലേ ഇതുവരെ അകലെയല്ലേ ആദ്യമായ് ചെയ്തപോൽ പുതുമഴ മണി മദകരമൊരു മോഹം താഴെ വീണു ഉണരുമെൻ നെഞ്ചിലെ ശ്വാസവും അതിലൊഴുകിടുമൊരു മധുമയ രാഗവും കേട്ടുവോ നീ ഇവിടെയാ തീരങ്ങളോർക്കാതോരോ നിനവിൽ അലിഞ്ഞേ ഏതോ തേരോളമായ് നീന്തുന്നിതാ എവിടെയോ കണ്ടതല്ലേ ഇതുവരെ അകലെയല്ലേ നീ വന്ന നേരമോ ജീവൻ്റെ താളിലെ സൌവർണ്ണ രേഖയായ് മാറുന്നിതാ ഇതുവരെ തിരയലല്ലേ ഇനി മുതൽ അരികിലല്ലേ തീയും കുളിരായ് അറിയെ രാവും പകലായ് വിരിയെ ഓരോ ദിനവും പനിനീർ പൂപോലെ നോവും മദമായ് നിറഞ്ഞേ നേരും കനവായ് മിഴിയിൽ ഓരോ ദിനവും പനിനീർ പൂപോലെ
Song video
Song details
വർഷം: 2026
സംഗീതം: ഗോപി സുന്ദർ
ഗാനരചന: റഫീക്ക് അഹമ്മദ്
ഗായകർ: കെ എസ് സ്വർണ്ണ, മുഹമ്മദ് മഖ്ബൂൽ മൻസൂർ
വർഗ്ഗീകരണം: നിർമ്മാണത്തിൽ, Added by ajay on 2026-05-03 09:13:43
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഡോസ്
- Singer: കെ എസ് സ്വർണ്ണ
- Singer: മുഹമ്മദ് മഖ്ബൂൽ മൻസൂർ
- Film / album: ഡോസ്
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്