Malayalam lyrics

പിരിശമേ വേർപിരിയുകയാണോ
ആത്മബന്ധമേ അകലുകയാണോ
അസ്സലാമിൻ സിംഹാസനമിളകി
അസ്സമാഇൽ മലക്കുകൾ മൗനമായി
ഇണയേ ജീവിതത്തിൻ ഈണമേ
തുണയേ തഴുകുന്ന തെന്നലേ
നുജൂമിൻ വജ്ഹേ നീയില്ലെങ്കിൽ നൂറില്ല
നീയല്ലേ എൻ നിസാഹ്
ഹൂറിയായ് റൂഹും മോഹിക്കും റീഹേ
മന്ദഹാസമേ ഹസീ
പിരിശമേ വേർപിരിയുകയാണോ
ആത്മബന്ധമേ അകലുകയാണോ
അസ്സലാമിൻ സിംഹാസനമിളകി
അസ്സമാഇൽ മലക്കുകൾ മൗനമായി
ഇല്ലാഹിൻ ഹദിയയല്ലേ
സൗജത്തായ് ചേർന്നതല്ലേ
മവദ്ദത്തിൻ വരദാനമല്ലേ
റഹ്‌മത്തിൻ ബഹറല്ലേ
തേടി ഞാൻ നിന്നിലായ് കാനേത്തിനാൽ
നൽകി നിന്നിൽ മുഹബത്തും മഹറായ്
ഇത്രനാൾ കാണാതെ ഖേദിച്ച കാലം
അത്രമേൽ അതൃപ്പവുമായ് അടുത്തവളെ
മൗത്താക്കി ഖൽബിൻ ഖബറിൽ അടക്കുകയാണോ
പിരിശമേ വേർപിരിയുകയാണോ
ആത്മബന്ധമേ അകലുകയാണോ
അസ്സലാമിൻ സിംഹാസനമിളകി
അസ്സമാഇൽ മലക്കുകൾ മൗനമായി
അൽവിദാ വിങ്ങും വേദനയാണ്
അൽവദൂദ് താങ്ങും തണലുമാണ്
സാകിനായ് നീ കൂടെയില്ലെങ്കിൽ
സുകൂനിനായ്‌ ഞാൻ ഏത് തീരം തേടും
കാത്തിരിക്കാം മലക്കുൽ മൗത്ത്‌ മുത്തുവോളം
പിരിശമേ വേർപിരിയുകയാണോ
ആത്മബന്ധമേ അകലുകയാണോ
അസ്സലാമിൻ സിംഹാസനമിളകി
അസ്സമാഇൽ മലക്കുകൾ മൗനമായി

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സാദിഖ് പന്തല്ലൂർ

ഗാനരചന: ജുനൈസ് കാപ്പ്

ഗായകർ: മുഹമ്മദ് മഖ്‌ബൂൽ മൻസൂർ, ആയിഷ നീമ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ബോളാഗോളം